അടിപൊളി ടേസ്റ്റിൽ ഉള്ള ഇരുമ്പമ്പുളി രസം റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

പുളി രസം, നാരങ്ങ രസം, തക്കാളി രസം എന്നിങ്ങനെ പല തരത്തിൽ നമ്മൾ രസം കഴിച്ചിട്ടുണ്ടാകും. ഇത് വളരെ വെറൈറ്റി രുചിയിൽ എളുപ്പത്തിൽ റെഡി ആക്കി എടുക്കാൻ പറ്റുന്ന ഒന്നാന്തരം രസം ആണ്. എല്ലാവർക്കും ഈ രുചിയിൽ ഉള്ള രസം എന്തായാലും ഇഷ്ടമാകാതിരിക്കില്ല. അപ്പോൾ വെറൈറ്റി രുചിയിൽ എങ്ങിനെ ആണ് ഇരുമ്പൻ പുളി രസം റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർക്കുക. ഇനി അര സ്പൂൺ ഉലുവ, രണ്ടു വറ്റൽമുളക് പൊട്ടിച്ചത്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് വഴറ്റുക.

ഇനി അതിലേക്ക് ഒരു കപ്പ് ഇരുമ്പൻപുളി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. അത് നല്ലതുപോലെ സോഫ്റ്റ്‌ ആയി വന്നാൽ അതിലേക്ക് രണ്ടര കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി അതിലേക്ക് അര സ്പൂൺ കായംപൊടിയും, അര കഷ്ണം ശർക്കരയും ചേർത്ത് നന്നായി തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇനി അൽപ്പം മല്ലിയില ചേർത്ത് അടച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഇരുമ്പൻപുളി രസം” റെഡി…. !!!

Thanath Ruchi

Similar Posts