കാരറ്റ് ഉണ്ടോ.. ചൂടുള്ള സമയങ്ങളിൽ കഴിക്കാൻ പറ്റുന്ന അടിപൊളി ടേസ്റ്റ് ഉള്ള ഒരു ഡ്രിങ്ക്

കാരറ്റും പാലും കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ഡ്രിങ്ക് ആണിത്. ഗസ്റ്റ് വരുമ്പോൾ അവരെ ഞെട്ടിക്കാൻ പറ്റുന്ന ഒരു ഐറ്റം. ഈ ഐറ്റം ജ്യൂസ്‌ ആയും ഉപയോഗിക്കാം. അതുപോലെ ഫലൂദ പോലെയും ഉപയോഗിക്കാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് നമ്മുടെ അടിപൊളി ഡ്രിങ്ക് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒന്നര കപ്പ് പാൽ, ഒന്നര കപ്പ് വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കാൻ അടുപ്പിലേക്ക് വക്കണം. അതിലേക്ക് മൂന്നു സ്പൂൺ സേമിയ കൂടി ചേർക്കണം. പാൽ നന്നായി തിളച്ചു സേമിയ വേവുന്നത് വരെ തിളപ്പിക്കുക. ഇനി അതിലേക്ക് പാകത്തിന് പഞ്ചസാര ചേർക്കുക. അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി തിളപ്പിക്കുക.

ഇനി മൂന്നു കാരറ്റ് തൊലി കളഞ്ഞു കഷണങ്ങൾ ആക്കി കുക്കറിൽ വേവിച്ചു എടുക്കുക. മൂന്നു വിസിൽ വരുന്നത് വരെ വേവണം. ഇനി ത൭ ഓഫ് ചെയ്തു ചൂടാറാൻ വേണ്ടി മാറ്റി വക്കണം. അതിനു ശേഷം നന്നായി അരച്ചു എടുക്കുക. കാരറ്റ് അരച്ചെടുത്തത് തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് ചേർത്ത് വീണ്ടും തിളക്കണം. ഒന്നു തിളച്ചാൽ ത൭ ഓഫ്‌ ചെയ്യുക. ഇനി ഈ കൂട്ട് ചൂടാറിയ ശേഷം തണുപ്പിക്കാൻ വേണ്ടി ഫ്രിഡ്ജിലേക്ക് വക്കണം.

ജ്യൂസ്‌ ആണ് വേണ്ടതെങ്കിൽ ഇതുപോലെ എടുത്തു ഉപയോഗിക്കാം. അല്ലെങ്കിൽ തണുത്ത ജ്യൂസിലേക്ക് അൽപ്പം പഴുത്ത മാങ്ങ അരിഞ്ഞത്, പഴം അരിഞ്ഞത്, ആപ്പിൾ അരിഞ്ഞത്, കസ്കസ് കുതിർത്തത് എന്നിവ ചേർത്ത് ഗാർണിഷ് ചെയ്തു സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി “കാരറ്റ് സ്മൂത്തി” റെഡി…. !!

Thanath Ruchi

Similar Posts