|

അവൽ ഇരിക്കുന്നുണ്ടോ? വളരെ എളുപ്പത്തിൽ അവൽ കട്ലറ്റ് റെഡി ആക്കി എടുക്കാം

അവൽ ഇരിക്കുന്നുണ്ടെങ്കിൽ ഇനി അവൽ കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഉള്ള അവൽ കട്ലറ്റ് റെഡി ആക്കി എടുക്കാം. കുട്ടികൾക്ക് നാലുമണി നേരത്ത് കൊടുക്കാൻ പറ്റിയ ഒന്നാന്തരം പലഹാരം ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് അവൽ കട്ലറ്റ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് അവൽ അൽപ്പം വെള്ളം ചേർത്ത് നന്നായി കുതിർത്തു വക്കണം. അവൽ കുതിർന്നു കിട്ടിയാൽ അതിലേക്ക് ഒരു ഉരുളൻ കിഴങ്ങ് വേവിച്ചു ഉടച്ചത് ചേർക്കുക. ഇനി ഒരു കഷ്ണം ഇഞ്ചി പൊടിയായി അരിഞ്ഞത്, ഒരു പച്ചമുളക് അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത്, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, ഒരു സവാള ചെറുതായി അരിഞ്ഞത്,അര കപ്പ് കടലമാവ്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കൈ കൊണ്ട് തന്നെ നന്നായി കുഴച്ചു എടുക്കുക. ഇനി അതിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർത്ത് നന്നായി കുഴച്ചു പത്തു മിനിറ്റ് അടച്ചു വക്കണം.

ഇനി ഒരു ബൗളിൽ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ചു മിക്സ്‌ ചെയ്തു മാറ്റി വക്കണം. മറ്റൊരു പാത്രത്തിൽ അൽപ്പം ബ്രെഡ്‌ ക്രംസ് എടുത്തു വക്കണം. ഇനി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും കുറേശ്ശേ എടുത്തു ചെറിയ ബോൾ ആക്കി എടുക്കുക. ഇനി ചെറുതായി പരത്തി കട്ലെറ്റിന്റെ ഷേപ്പിൽ ആക്കി എടുക്കുക. എല്ലാം ഇങ്ങിനെ തന്നെ ഉരുട്ടി പരത്തി എടുക്കണം. ഇനി ഒരു ചട്ടിയിൽ ഓയിൽ ഒഴിച്ച് ചൂടാവാൻ വക്കണം. ഇനി ഓരോ കട്ലെറ്റും എടുത്തു ആദ്യം മുട്ട മിക്സിൽ മുക്കി ബ്രെഡ്‌ ക്രംസിൽ പൊതിഞ്ഞു ഓയിലിൽ ഇട്ട് വറുത്തു കോരുക. എല്ലാം ഇങ്ങിനെ തന്നെ ചെയ്തു വറുത്തു എടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “അവൽ കട്ലറ്റ്” റെഡി… !!!

https://www.youtube.com/watch?v=lT5VXW_Ewlg

Thanath Ruchi

Similar Posts