|

വളരെ കുറഞ്ഞ ചിലവിൽ റിച്ച് മത്തങ്ങാ സൂപ്പ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം

പേര് കേട്ട് ആരും നെറ്റി ചുളിക്കേണ്ട. മത്തങ്ങാ കൊണ്ട് സൂപ്പ് തയ്യാറാക്കി എടുത്താൽ സൂപ്പർ ടേസ്റ്റ് ആണ്. അതുപോലെ മത്തങ്ങയുടെ ഗുണങ്ങളെ പറ്റി പിന്നെ പറയേണ്ട ആവശ്യം ഇല്ലല്ലോ… കുട്ടികൾക്കും, മുതിർന്നവർക്കും ഒരേപോലെ ഈ സൂപ്പ് ഇഷ്ടമാകും.

നല്ല ക്രീമി ടെക്സ്ചർ ആണ് നമ്മുടെ ഈ സൂപ്പിന്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് മത്തങ്ങാ സൂപ്പ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ പഴുത്ത മത്തങ്ങാ തൊലി എല്ലാം കളഞ്ഞു ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു എടുക്കുക. അതിനു ശേഷം നന്നായി കഴുകി എടുക്കുക. ഇനി ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ബട്ടർ ചേർക്കുക. ഇനി അതിലേക്ക് എട്ടു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ഇനി ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും, ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് കഴുകി അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങാ കഷണങ്ങൾ ചേർത്ത് നന്നായി വഴറ്റുക. ഇനി മൂന്നു കപ്പ്‌ വെള്ളം കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്സ്‌ ചെയ്തു അടച്ചു വച്ചു മൂന്നു വിസിൽ വരുന്നത് വരെ വേവിക്കുക.

മത്തങ്ങാ വെന്തു ചൂടാറിയ ശേഷം അതിലെ കഷണങ്ങൾ മാത്രം എടുത്തു നന്നായി അരച്ചു എടുക്കണം. അതിനു ശേഷം നന്നായി അരിച്ചു എടുക്കുക. ഇനി ഒന്നും കൂടി ചൂടാക്കി ചൂടോടെ സെർവ്വ് ചെയ്യണം. സെർവ്വ് ചെയ്യുന്ന സമയത്തു അൽപ്പം ഫ്രഷ് ക്രീം മുകളിൽ തൂവണം. ഇപ്പോൾ നമ്മുടെ അടിപൊളി “മത്തങ്ങാ സൂപ്പ്” റെഡി… !!!

Thanath Ruchi

Similar Posts