ഈ രീതിയിൽ ചിക്കൻ ഫ്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ.. ലൈഫിൽ ഒരിക്കലെങ്കിലും കഴിച്ചിരിക്കേണ്ട ചിക്കൻ ഫ്രൈ
ചിക്കൻ കിട്ടിയാൽ എങ്ങിനെ കറി വച്ചാലും എല്ലാവർക്കും ഇഷ്ടമാണ്. അപ്പോൾ ഈ രീതിയിൽ ഫ്രൈ ചെയ്തിട്ട് കഴിച്ചു നോക്കിയാലോ… എല്ലാവരും ഫ്ലാറ്റ്. ചിക്കൻ ഇങ്ങിനെ ഫ്രൈ ചെയ്തു കഴിക്കാൻ ഒരു പ്രത്യേക ടേസ്റ്റ് ആണ്. അപ്പോൾ എങ്ങിനെ ആണ് ചിക്കൻ ഫ്രൈ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു കിലോ കഷണങ്ങൾ ആക്കിയ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, രണ്ടു സ്പൂൺ കോൺഫ്ളർ, ഒന്നര സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ഗരം മസാല, ഒരു സ്പൂൺ കുരുമുളക്പൊടി, അര സ്പൂൺ മല്ലിപൊടി, ഒരു മുട്ട, ഒരു നാരങ്ങയുടെ നീര്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വെള്ളം ആവശ്യമാണെങ്കിൽ അൽപ്പം മാത്രം ചേർക്കുക. ഇനി ഒരു മണിക്കൂർ അടച്ചു മാറ്റി വക്കണം. ഫ്രിഡ്ജിൽ വെക്കുന്നതാണ് നല്ലത്.
ഇനി ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർക്കുക. ഇനി മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി വറുത്തു കോരുക. ചെറിയ തീയിൽ വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ബട്ടർ ചേർക്കുക. ഇനി ഒരു ചെറിയ കഷ്ണം ഇഞ്ചി കൊത്തിയരിഞ്ഞത് രണ്ടു സ്പൂൺ ചേർക്കുക.
ഇനി അഞ്ചു പച്ചമുളക് കീറിയതും, നാലു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് അര സ്പൂൺ കാശ്മീരി മുളക്പൊടി, അര കപ്പ് പുളി കുറഞ്ഞ തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അൽപ്പം മല്ലിയില അരിഞ്ഞതും, വെളുത്ത എള്ളും കൂടി വിതറി വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ചിക്കൻ ഫ്രൈ” റെഡി… !!!
https://www.youtube.com/watch?v=I8AWvW8E29g
