|

ഒരു ക്യാപ്‌സികം ഉണ്ടെങ്കിൽ സൂപ്പർ സൈഡ് ഡിഷ്‌ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഒരു ക്യാപ്‌സികം ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാം “ക്യാപ്‌സികം പച്ചടി”. കഴിക്കാൻ അടിപൊളി സ്വാദും, തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പവുമാണ് ഈ പച്ചടി. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ക്യാപ്‌സികം പച്ചടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ക്യാപ്‌സികം അരിയെല്ലാം കളഞ്ഞു നന്നായി കഴുകി എടുത്തു ചെറിയ കഷണങ്ങൾ ആയി മുറിച്ചു എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിൽ അര മുറി തേങ്ങാ ചിരകിയത്, കാൽ സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ കടുക്, ഒരു പച്ചമുളക് എന്നിവ അര കപ്പ് തൈര് ചേർത്ത് നന്നായി അരച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഒരു സ്പൂൺ കടുക് ചേർത്ത് നന്നായി പൊട്ടിക്കുക.

അതിലേക്ക് രണ്ടു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ക്യാപ്‌സികം ചേർത്ത് നന്നായി വഴറ്റുക. അഞ്ചു മിനിറ്റ് അടച്ചു വക്കണം. ഇനി കാപ്സികം വെന്തു വന്നാൽ അതിലേക്ക് തേങ്ങാ അരവ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഈ സമയത്ത് പാകത്തിന് ഉപ്പ് ചേർക്കുക. പുളി ആവശ്യമാണെങ്കിൽ തൈര് കൂടി ചേർക്കുക. ഇനി തിളക്കുന്നതിനു മുൻപ് വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ ഈസി ആയ “ക്യാപ്‌സികം പച്ചടി” റെഡി… !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി സൈഡ് ഡിഷ്‌ ആണിത്.

Thanath Ruchi

Similar Posts