ഇനി വാഴപ്പിണ്ടി ( ഉണ്ണിത്തണ്ട് ) ഉണ്ടെങ്കിൽ കറി വക്കാൻ വേറൊന്നും തിരയേണ്ട, ഉഗ്രൻ കറി റെഡി ആക്കി എടുക്കാം

വാഴപ്പിണ്ടി കൊണ്ട് ഉപ്പേരി, അച്ചാർ, സൂപ്പ്, കറി എന്നിങ്ങനെ പല ഐറ്റംസ് തയ്യാറാക്കി എടുക്കാം. ഈ കറി നമ്മൾ പരിപ്പ് ചേർത്ത് വേവിച്ചാണ് തയ്യാറാക്കുന്നത്. ഇത് വൃത്തിയാക്കി കഴുകി അരിഞ്ഞു എടുക്കേണ്ട താമസം മാത്രമേ ഉള്ളൂ. വളരെ എളുപ്പത്തിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മീഡിയം വലുപ്പത്തിൽ ഉള്ള വാഴപ്പിണ്ടി വട്ടത്തിൽ അരിഞ്ഞു ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു എടുക്കുക. അതിനു ശേഷം നല്ലത് പോലെ നൂൽ ചുറ്റിച്ചു എടുക്കണം. ഇനി അര കപ്പ് പരിപ്പ്, അരിഞ്ഞു വച്ചിരിക്കുന്ന വാഴപ്പിണ്ടി, ഒരു തക്കാളി അരിഞ്ഞത്, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മുളക്പൊടി ഒരു കപ്പ് വെള്ളം എന്നിവ ഒരു കുക്കറിലേക്ക് ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ഇനി അര മുറി തേങ്ങാ ചിരകിയത്, രണ്ടു വെളുത്തുള്ളി, കാൽ സ്പൂൺ ചെറിയ ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചു എടുക്കുക. പരിപ്പും, വാഴപ്പിണ്ടിയും വെന്തു വന്നാൽ അതിലേക്ക് അരപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കുക. കറിക്ക് ചാർ വേണ്ടത് അനുസരിച്ചു ചൂടുവെള്ളം ചേർത്ത് കൊടുക്കണം.

ഇനി നമുക്ക് കറിയിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം. ഇനി രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് കറിയിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി “വാഴപ്പിണ്ടി പരിപ്പ് കറി” റെഡി.! ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി കറി ആണിത്.

Thanath Ruchi

Similar Posts