റവ കൊണ്ട് ഒരു അടിപൊളി വെജ് റോൾ തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

രാവിലെ ബ്രേക്ക്ഫാസ്റ്റിനും, അതുപോലെ തന്നെ നാലു മണി പലഹാരം ആയും ഒരുപോലെ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന അടിപൊളി ഡിഷ്‌ ആണിത്. അപ്പോൾ എങ്ങിനെ ആണിത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് റവ മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കണം. അതിനു ശേഷം ഒരു ബൗളിലേക്ക് മാറ്റി അര കപ്പ് തൈര് ചേർക്കുക. ഇനി കാൽ സ്പൂൺ ബേക്കിംഗ് സോഡാ ചേർക്കുക. പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി നന്നായി കുഴച്ചു എടുക്കണം. അതിനു ശേഷം അടച്ചു റെസ്റ് ചെയ്യാൻ വേണ്ടി പതിനഞ്ചു മിനിറ്റ് മാറ്റി വക്കണം.

ഇനി നമുക്ക് വെജ്. മസാല റെഡി ആക്കി എടുക്കണം. ആദ്യം ഒരു ബൗളിലേക്ക് ഒരു ഉരുളൻകിഴങ്ങ് പുഴുങ്ങി പൊടിച്ചത് ചേർക്കുക. ഒരു ക്യാപ്‌സികത്തിന്റെ പകുതി ചെറുതായി അരിഞ്ഞത്, ചെറിയ സവാള കൊത്തി അരിഞ്ഞത്, ഒരു തക്കാളി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, അൽപ്പം മല്ലിയില, കറിവേപ്പില എന്നിവ അരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ കുരുമുളക്പൊടി, അര സ്പൂൺ ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക.

ഇനി നമ്മൾ കുഴച്ചു വച്ചിരിക്കുന്ന മാവ് രണ്ടു ഭാഗം ആക്കി മാറ്റുക. അതിനു ശേഷം ഓരോന്നും വലുതായി പരത്തുക. അതിലേക്ക് ആദ്യം ടൊമാറ്റോ സോസ് നന്നായി പുരട്ടുക. അതിനു ശേഷം റെഡി ആക്കി വച്ചിരിക്കുന്ന വെജ്. മിക്സ്‌ ചേർത്ത് ചുരുട്ടി എടുക്കണം. രണ്ടും ഇങ്ങിനെ തന്നെ ചെയ്തു വക്കണം. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ നമ്മൾ റെഡി ആക്കിയെടുത്ത രണ്ടു റോളും ആവിയിൽ വേവിച്ചു എടുക്കണം. ഇനി ഈ റോൾ എടുത്തു ചെറുതായി വട്ടത്തിൽ കട്ട്‌ ചെയ്തു എടുക്കണം.

ഇനി നമുക്ക് ഇത് വറവ് ഇട്ടു ഒന്നു ഫ്രൈ ചെയ്തു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കണം. അതിലേക്ക് രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി നാലു വറ്റൽ മുളക് കൂടി ചേർത്ത് കറിവേപ്പില ഇടുക. അതിലേക്ക് ഓരോ പീസ് റോൾ വച്ചു കൊടുക്കണം. ഇനി ലോ ഫ്‌ളൈമിൽ അൽപ്പം നേരം ഫ്രൈ ചെയ്തു എടുത്താൽ അടിപൊളി വെജ്. റോൾ റെഡി… !!!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →