ബ്രെഡ്‌ മാഗ്ഗി റോൾ തയ്യാറാക്കി എടുക്കാൻ ഇത്ര എളുപ്പമായിരുന്നോ കിടിലൻ നാലുമണി പലഹാരം

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഒരു ഐറ്റം ആണ് മാഗ്ഗി. അപ്പോൾ അതുകൊണ്ട് ഒരു റോൾ റെഡി ആക്കി എടുത്താലോ… വളരെ എളുപ്പത്തിൽ ബ്രെഡ്‌ മാഗ്ഗി റോൾ എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പത്ത്‌ പീസ് ബ്രെഡ്‌ എടുത്തു വക്കണം. അതിനു ശേഷം ഓരോ ബ്രെഡും എടുത്തു ചപ്പാത്തിക്കോൽ കൊണ്ട് നന്നായി പരത്തി എടുക്കുക. അതിനുശേഷം മാറ്റി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ ഓയിൽ ചേർക്കുക. ഇനി അതിലേക്ക് ചെറുതായി കൊത്തി അരിഞ്ഞ ഒരു സവാള ചേർക്കുക. നന്നായി വഴറ്റുക. ഇനി ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. തക്കാളി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ മുളക്പൊടി, രണ്ടു പാക്കറ്റ് മാഗ്ഗി മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക.

ഇനി രണ്ടു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചു വന്നാൽ അതിലേക്ക് രണ്ടു പാക്കറ്റ് മാഗ്ഗി ചേർത്ത് വേവിച്ചു എടുക്കുക. മീഡിയം ഫ്‌ളൈമിൽ വേവിച്ചു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാഗ്ഗി വെന്തു വെള്ളം വറ്റി വരാൻ തുടങ്ങിയാൽ അതിലേക്ക് രണ്ടു സ്പൂൺ ടൊമാറ്റോ സോസ്, അൽപ്പം മല്ലിയില എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി നമുക്ക് ബ്രെഡ്‌ ഒട്ടിക്കാൻ വേണ്ടി അൽപ്പം മൈദ മാവ് റെഡി ആക്കണം. രണ്ടു സ്പൂൺ മൈദ അൽപ്പം വെള്ളത്തിൽ നല്ല പേസ്റ്റ് പരുവത്തിൽ റെഡി ആക്കി എടുത്താൽ മതി.

ഇനി നമ്മൾ പരത്തി വച്ചിരിക്കുന്ന ഒരു ബ്രെഡ്‌ എടുത്തു അതിലേക്ക് ഒരു സ്പൂൺ മാഗ്ഗി വച്ചു കൊടുക്കുക. അതിനു ശേഷം നന്നായി ഉരുട്ടി എടുക്കണം. അതിനു ശേഷം അറ്റത്തു അൽപ്പം മൈദ കൊണ്ട് ഒട്ടിക്കുക. മറ്റേ രണ്ടു സൈഡും കൂടി ഒട്ടിച്ചു എടുക്കുക. എല്ലാ ബ്രെഡും ഈ രീതിയിൽ തന്നെ ഫിൽ ചെയ്തു ഒട്ടിച്ചു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം നെയ്യ് അല്ലെങ്കിൽ ഓയിൽ ചേർക്കുക. അതിനു ശേഷം ഓരോ ബ്രെഡും ചേർത്ത് നന്നായി പൊരിച്ചു എടുക്കുക. മുക്കി പൊരിക്കേണ്ട ആവശ്യം ഇല്ല. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ്‌ മാഗ്ഗി റോൾ റെഡി… !!!

https://www.youtube.com/watch?v=7ichssMOIRg

Thanath Ruchi

Similar Posts