അടിപൊളി ചൗവ്വരി പ്രഥമൻ കഴിച്ചു നോക്കിയിട്ടുണ്ടോ സൂപ്പർ ടേസ്റ്റി ആണ് കേട്ടോ

ചൗവ്വരി പ്രഥമൻ വളരെ സിംപിൾ ആയി നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവം ആണ്. ഇതു നല്ല ടേസ്റ്റി ആണ്. അതുകൊണ്ട് തന്നെ എല്ലാവർക്കും ഒരു പാട് ഇഷ്ടമാകും. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്. അപ്പോൾ എങ്ങിനെ ആണ് ഈ ഐറ്റം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മുക്കാൽ കപ്പ്‌ ചൗവ്വരി എടുത്തു പല തവണ കഴുകി എടുക്കുക. അതിനു ശേഷം വെള്ളത്തിൽ ഇട്ടു കുതിരാൻ വേണ്ടി ഇട്ടു വക്കണം. ഇനി ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ നാലു കപ്പ് വെള്ളം വച്ചു തിളപ്പിക്കുക . അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന ചൗവ്വരി ചേർത്ത് നന്നായി വേവിക്കുക. ഇടക്കിടക്കു ഇളക്കി കൊടുക്കാൻ മറക്കരുത്. ചിലപ്പോൾ അടിയിൽ പിടിക്കാൻ സാധ്യത ഉണ്ട്. ഇനി ചൗവ്വരി വെന്തിട്ടുണ്ടെങ്കിൽ അത് ചില്ല് പോലെ മാറിയിട്ടുണ്ടാകും.അപ്പോൾ ചൗവ്വരി വെന്തിട്ടു വന്നാൽ അതിലേക്ക് ഇരുന്നൂറു ഗ്രാം ശർക്കര ഉരുക്കിയത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ആദ്യം ശർക്കര അൽപ്പം വെള്ളത്തിൽ തിളപ്പിച്ച്‌ ഉരുക്കി എടുക്കുക. അതിനു ശേഷം നന്നായി അരിച്ചു വേണം പായസത്തിൽ ചേർക്കാൻ.

ഒരു തേങ്ങ ചിരകിയത്തിലേക്ക് അര കപ്പ് വെള്ളം ചേർത്ത് ആദ്യം ഒന്നാം പാൽ എടുത്തു വക്കണം. അതിനു ശേഷം രണ്ടു കപ്പ് വെള്ളം ചേർത്ത് രണ്ടാം പാൽ എടുത്തു വക്കണം. ഇനി ശർക്കര നന്നായി ചൗവ്വരിയിലേക്ക് ചേർന്ന് പായസം കുറുകി വന്നാൽ അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് നന്നായി തിളപ്പിക്കണം. ഈ സമയത്തു നന്നായി കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം. ഇനി അതിലേക്ക് അര സ്പൂൺ ഏലക്കപ്പൊടി ചേർക്കുക. കുറച്ചു നേരം തിളച്ചു വന്നാൽ അതിലേക്ക് ആദ്യം എടുത്തു മാറ്റി വച്ചിരിക്കുന്ന ഒന്നാം പാൽ കൂടി ചേർത്ത് വാങ്ങി വക്കണം. ഇനി നമുക്ക് പായസത്തിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് ഒരു പിടി അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ചൗവ്വരി പ്രഥമൻ റെഡി… !!!

Thanath Ruchi

Similar Posts