വീട്ടിൽ തന്നെ അടിപൊളിയായി നല്ല ബ്രെഡ് എഗ്ഗ് പഫ്സ് റെഡിയാക്കി എടുക്കാം വളരെ എളുപ്പത്തിൽ
ഇനി ഗസ്റ്റ് വരുമ്പോൾ അവരെ ഞെട്ടിക്കാൻ പുതിയൊരു ഐറ്റം. കുട്ടികൾക്കു പോലും തയ്യാറാക്കി എടുക്കാൻ പറ്റുന്ന വിഭവം ആണിത്. അപ്പോൾ എങ്ങിനെ ആണ് വളരെ എളുപ്പത്തിൽ ബ്രെഡ് എഗ്ഗ് പഫ്സ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. നന്നായി ചൂടായി വന്നാൽ അതിലേക്ക് രണ്ടു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ചെറിയ ചൂടിൽ ഇട്ടു നന്നായി വഴറ്റുക. അൽപ്പം കറിവേപ്പില ചേർക്കുക. ഇനി ഒന്നര സ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് നന്നായി വഴറ്റണം. സവാള നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം വാങ്ങി മാറ്റി വക്കണം.
നാലു മുട്ട നന്നായി പുഴുങ്ങി തോട് പൊളിച്ചു മാറ്റി വക്കണം. അതിനു ശേഷം നാലായി കട്ട് ചെയ്തു മാറ്റി വക്കണം. ബ്രെഡ് എടുത്തു നാലു സൈഡും കട്ട് ചെയ്തു മാറ്റുക. അതിനു ശേഷം ഒരു ചപ്പാത്തിക്കോൽ കൊണ്ട് നന്നായി പരത്തി എടുക്കണം. ഇനി ഒരു പീസ് ബ്രെഡ് എടുത്തു അതിനു നടുവിൽ ആയി ഒരു സ്പൂൺ മസാല വക്കുക. അതിനു മുകളിൽ ആയി ഒരു പീസ് മുട്ട കൂടി വച്ചു ബ്രെഡിന്റെ രണ്ടു സൈഡും കൂടി ഒട്ടിക്കണം. അൽപ്പം ആട്ടമാവോ, മൈദമാവോ കൊണ്ട് ഒട്ടിക്കണം. ഇനി മറ്റേ രണ്ടു സൈഡും കൂടി ഒട്ടിച്ചു മാറ്റി വക്കണം. എല്ലാ ബ്രെഡിലും ഇങ്ങിനെ തന്നെ മസാലയും, മുട്ടയും കൂടി വച്ചു ഒട്ടിച്ചു മാറ്റി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർക്കുക. ഇനി ഓരോ ബ്രെഡും എടുത്തു വച്ചു വറുത്തു എടുക്കുക. മുക്കി പൊരിക്കേണ്ട ആവശ്യം ഇല്ല. ബ്രെഡ് ചേർത്താൽ മീഡിയം ഫ്‌ളൈമിൽ ഇട്ടു വേണം വറുത്തു എടുക്കാൻ. രണ്ടു സൈഡും തിരിച്ചും മറിച്ചും ഇട്ടു വറുത്തു എടുക്കണം. ഇപ്പോൾ നമ്മുടെ വെറൈറ്റി ആയ ബ്രെഡ് എഗ്ഗ് പഫ്സ് റെഡി!
https://www.youtube.com/watch?v=oL7UsnSpJ_I
