ബേക്കറിയിൽ നിന്നും കിട്ടുന്ന അടിപൊളി തേങ്ങാ ബിസ്‌ക്കറ്റ് വീട്ടിൽ തയ്യാറാക്കി എടുക്കാം ഓവൻ ഒന്നും ഇല്ലാതെ

ഈ രീതിയിൽ നമ്മൾ ബിസ്ക്കറ്റ് തയ്യാറാക്കി എടുക്കുമ്പോൾ നല്ല ടേസ്റ്റ് ആണ്. അതുകൊണ്ട് തന്നെ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. ഈ ബിസ്ക്കറ്റ് നമുക്ക് ഓവൻ ഒന്നും കൂടാതെ വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നന്നായി വഴറ്റുക. മീഡിയം ഫ്‌ളൈമിൽ ഇട്ടു വേണം വഴറ്റി എടുക്കാൻ. തേങ്ങയിലെ വെള്ളം നന്നായി വറ്റി വരുന്നത് വരെ നന്നായി ചൂടാക്കി എടുക്കണം. തേങ്ങയുടെ നിറം മാറാൻ പാടില്ല. ഇനി അതൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഡ്രൈ ആക്കി വച്ചിരിക്കുന്ന തേങ്ങയിലേക്ക് കാൽ കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അര കപ്പ് മൈദ ചേർത്ത് ഒന്നുകൂടി മിക്സ്‌ ചെയ്യുക. കൈ കൊണ്ട് തന്നെ മിക്സ്‌ ചെയ്യണം.

ഇനി രണ്ടു നുള്ള് ഉപ്പും, ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അൽപ്പം വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഏകദേശം മൂന്നു സ്പൂൺ വെള്ളം ചേർത്താൽ മതിയാകും. വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം. ഇനി നമുക്ക് ബിസ്ക്കറ്റിന്റെ ഷേപ്പിൽ ആക്കി എടുക്കണം. ആദ്യം കയ്യിൽ അൽപ്പം നെയ്യ് അല്ലെങ്കിൽ ഓയിൽ തടവി റൗണ്ട് ഷേപ്പിൽ ഓരോ ബിസ്ക്കറ്റ് തയ്യാറാക്കി വക്കുക. അതിനു നടുവിൽ ഒരു ചെറിയുടെ പകുതി അമർത്തി വക്കണം. എല്ലാ ബിസ്ക്കറ്റും ഈ രീതിയിൽ തന്നെ തയ്യാറാക്കി വക്കുക. ഇനി നമുക്ക് ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. ഓയിൽ നന്നായി ചൂടായാൽ അതിലേക്ക് ഓരോ ബിസ്ക്കറ്റ് ഇട്ടു കൊടുക്കണം. ബിസ്ക്കറ്റ് ഇട്ടു കഴിഞ്ഞാൽ ലോ ഫ്‌ളൈമിൽ പൊരിച്ചു എടുക്കുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി തേങ്ങാ ബിസ്ക്കറ്റ് കോക്കനട്ട് കുക്കിസ് റെഡി!

https://www.youtube.com/watch?v=X3hT54hTDMA

Thanath Ruchi

Similar Posts