ഒരു പാക്കറ്റ് ബ്രെഡ്‌ ഉണ്ടോ… വളരെ എളുപ്പത്തിൽ ബ്രെഡ്‌ രസമലായി തയ്യാറാക്കി എടുക്കാം

കുറച്ചു ബ്രെഡ് ഉണ്ടെങ്കിൽ വളരെ ഈസി ആയി രസമലായി തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് ടേസ്റ്റി ആയി ഈ സ്വീറ്റ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ഒരു കപ്പ് പാൽ ചേർത്ത് ചൂടാക്കുക. അതിലേക്ക് ഒരു സ്പൂൺ നെയ്യും, രണ്ടു സ്പൂൺ പാൽപ്പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. പാൽ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

ഇനി അതിലേക്ക് ഒരു നുള്ള് മഞ്ഞ ഫുഡ്‌ കളർ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. നന്നായി ഇളക്കി കൊണ്ടിരിക്കണം. ഇനി അൽപ്പം ഡ്രൈ ഫ്രൂട്ട്സ് അരിഞ്ഞത് ചേർക്കുക. അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ത൭ ഓഫ്‌ ചെയ്യുക. അടുത്തതായി അഞ്ചു സ്ലൈസ് ബ്രെഡ്‌ എടുത്തു നാലു സൈഡും കട്ട്‌ ചെയ്തു മാറ്റുക.

ഇനി ഒരു ബൗളിൽ ഒരു കപ്പ് പാൽ എടുക്കണം. സൈഡ് കട്ട്‌ ചെയ്തു വച്ചിരിക്കുന്ന ഒരു ബ്രെഡ്‌ എടുത്തു പാലിൽ മുക്കി നന്നായി പിഴിഞ്ഞു എടുക്കുക. അതിനു നടുവിൽ ആയി അൽപ്പം ഡ്രൈ ഫ്രൂട്ട്സ് വച്ചു നന്നായി ഉരുട്ടി എടുക്കുക. ഇതുപോലെ തന്നെ ബാക്കിയുള്ള എല്ലാ ബ്രെഡും ആദ്യം പാലിൽ നന്നായി മുക്കി പിഴിഞ്ഞു നടുവിൽ ഡ്രൈ ഫ്രൂട്ട്സ് വച്ചു ഉരുട്ടി എടുക്കണം.

ഇനി ഈ ബ്രെഡ്‌ ഉരുളകൾ ഒരു ബൗളിലേക്ക് മാറ്റി നമ്മൾ നേരത്തെ റെഡി ആക്കി വച്ചിരിക്കുന്ന പാൽ മിക്സ്‌ അതിനു മുകളിൽ ഒഴിക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ്‌ രസമലായി റെഡി… ഗസ്റ്റ് വരുന്ന സമയങ്ങളിൽ തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന അടിപൊളി ഡിഷ്‌ ആണിത്.

Thanath Ruchi

Similar Posts