തേങ്ങ ബർഫി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ
ഒരു തേങ്ങ ഉണ്ടെങ്കിൽ അടിപൊളി ബർഫി തയ്യാറാക്കി എടുക്കാം. വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നത് കൊണ്ട് അതിനു ഒരു പ്രത്യേക ടേസ്റ്റ് ആണ്. അപ്പോൾ വളരെ ഈസി ആയി എങ്ങിനെ ആണ് കോക്കനട്ട് ബർഫി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു തേങ്ങ നന്നായി ചിരകി എടുക്കുക. അതിൽ ബ്രൗൺ കളർ പെടാതെ വെള്ള ഭാഗം മാത്രം ചിരകി എടുത്താൽ മതി. അല്ലെങ്കിൽ തേങ്ങ കഷണങ്ങൾ ആക്കി മുറിച്ചെടുത്തു അതിലെ ബ്രൗൺ നിറം ഉള്ള ഭാഗം മുറിച്ചു മാറ്റി എടുക്കുക. അതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി തേങ്ങാ ചേർത്ത് ലോ ഫ്‌ളൈമിൽ ഇട്ടു നന്നായി റോസ്റ്റ് ചെയ്യുക. രണ്ടോ മൂന്നോ മിനിറ്റ് റോസ്റ്റ് ചെയ്യണം. തേങ്ങായിലെ വെള്ളം ഒന്നു വറ്റി കിട്ടുന്നതിന് വേണ്ടിയാണ്. തേങ്ങായുടെ നിറം മാറാൻ പാടില്ല.
ഈ സമയത്തു അര കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് നന്നായി വഴറ്റുക. പഞ്ചസാര നന്നായി അലിഞ്ഞു വരണം. ഇനി ഒരു സ്പൂൺ നെയ്യും, മൂന്നു സ്പൂൺ പാലും കൂടി ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. പാലും, പഞ്ചസാരയും നന്നായി തേങ്ങയിൽ പിടിച്ചു സെറ്റ് ആയി വരണം. ഈ സമയത്തു ചൂട് നന്നായി കുറച്ചു വക്കണം. പഞ്ചസാര നന്നായി അലിഞ്ഞു നല്ല പരുവത്തിൽ ആയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു പാത്രത്തിൽ നമുക്ക് സെറ്റ് ചെയ്യാൻ വേണ്ടി മാറ്റി വക്കണം. ഇനി ഇഷ്ടമുള്ള പാത്രത്തിൽ അൽപ്പം നെയ്യ് തടവി അതിലേക്ക് ഈ കൂട്ട് ചേർക്കുക. രണ്ടു മണിക്കൂർ കഴിഞ്ഞ് ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു എടുക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി കോക്കനട്ട് ബർഫി റെഡി.
https://www.youtube.com/watch?v=ly4M_-dH4wE
