ഗോതമ്പുപൊടിയും, ചെറുപഴവും കൊണ്ട് അടിപൊളി ഉണ്ട തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഒരു കപ്പ് ഗോതമ്പുപൊടിയും, ആറു ചെറുപഴവും ഉണ്ടെങ്കിൽ നമുക്ക് നല്ല സോഫ്റ്റ്‌ ആയ ഉണ്ട തയ്യാറാക്കി എടുക്കാം. ഏകദേശം ഉണ്ണിയപ്പത്തിന്റെ ടേസ്റ്റിൽ ആണ് നമ്മൾ ഇത് തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ട് ഇത് വളരെ ടേസ്റ്റിയും, അതുപോലെ തന്നെ സോഫ്റ്റും ആണ്. അപ്പോൾ എങ്ങിനെ ആണ് ഈ ഗോതമ്പുണ്ട റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചു ചെറുപഴം മസൂരി പഴം ആണ് ബെസ്റ്റ്. കട്ട്‌ ചെയ്തു ചേർക്കുക. ഇനി കാൽ കപ്പ് പഞ്ചസാര കൂടി ചേർത്ത് നന്നായി അരച്ചു എടുക്കണം. ഈ പഞ്ചസാരക്ക് പകരം ശർക്കര നന്നായി ഉരുക്കി അരിച്ചു ചേർത്താലും മതി. ശർക്കര ചേർക്കുമ്പോൾ അധികം വെള്ളം കൂടി പോകാതെ ശ്രദ്ധിക്കണം. ഇനി ഈ കൂട്ട് ഒരു ബൗളിലേക്ക് മാറ്റുക. അതിൽ ഒരു നുള്ള് ഉപ്പും, അര സ്പൂൺ ഏലക്കപ്പൊടിയും, കാൽ സ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഇനി അതിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി കുറേശ്ശേ ആയി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. എല്ലാം കൂടി നന്നായി കൈ കൊണ്ട് മിക്സ്‌ ചെയ്തു എടുക്കണം. വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ഇനി അര മണിക്കൂർ റെസ്റ് ചെയ്യാൻ വേണ്ടി മാറ്റി വക്കണം. ഇനി ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർക്കുക. എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന മാവിൽ നിന്നും ഓരോ ചെറിയ ഉരുളകൾ ആയി ഇട്ടു കൊടുക്കുക. ഈ സമയത്തു ചൂട് നന്നായി കുറച്ചു വക്കണം. ചെറിയ ചൂടിൽ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു നന്നായി വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി “ഗോതമ്പുണ്ട” റെഡി… !!! നാലുമണി നേരത്ത് ചായയുടെ കൂടെ കഴിക്കാൻ അടിപൊളി ടേസ്റ്റ് ആണ്.

Thanath Ruchi

Similar Posts