|

നല്ല നാടൻ ടേസ്റ്റിൽ ഉള്ള ചെമ്മീൻ തോരൻ കഴിച്ചു നോക്കിയിട്ടുണ്ടോ? അടിപൊളി ടേസ്റ്റ് ആണെന്നെ!

ഗസ്റ്റ് വരുന്ന സമയങ്ങളിൽ തയ്യാറാക്കി കൊടുക്കാൻ പറ്റുന്ന വെറൈറ്റി ഐറ്റം ആണിത്. ചെമ്മീൻ കിട്ടുമ്പോൾ പരീക്ഷിച്ചു നോക്കാൻ പറ്റുന്ന ഒരു അടിപൊളി ഡിഷ്‌. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചെമ്മീൻ തോരൻ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം അര കിലോ ചെമ്മീൻ തൊണ്ടും നാരും എല്ലാം കളഞ്ഞു നന്നായി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം വൃത്തിയായി കഴുകി എടുക്കണം. ചെമ്മീൻ കഴുകി എടുക്കുമ്പോൾ അതിനു പുറത്തുള്ള നാര് കളയാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി ചെമ്മീനിലേക്ക് ഒന്നര സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, രണ്ടു പച്ചമുളക് അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. അതിനു ശേഷം അര മണിക്കൂർ ഫ്രിഡ്ജിൽ വക്കണം. ഇനി ഇതിലേക്ക് അൽപ്പം വെള്ളം ചേർത്ത് ചട്ടിയിൽ ആക്കി അടുപ്പിൽ വച്ചു വേവിക്കുക. അതിലെ വെള്ളം മുഴുവൻ വറ്റി വരുന്നത് വരെ വേവിച്ചു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കണം. നാലു വറ്റൽമുളക് ചേർക്കുക. ഇനി അൽപ്പം കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. സവാള വാടി വന്നാൽ അര മുറി തേങ്ങാ ചിരകിയത് ചേർത്ത് നന്നായി വഴറ്റുക.

ഇനി വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് നന്നായി വഴറ്റുക. അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്ത് ഇളക്കി കൊണ്ടിരിക്കുക. ഈ സമയത്തു ത൭ നന്നായി കുറച്ചു വച്ചു റോസ്റ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പെട്ടന്ന് കരിഞ്ഞു പോകും. മസാല നന്നായി മൊരിഞ്ഞു വന്നാൽ ത൭ ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “ചെമ്മീൻ തോരൻ” റെഡി…. !! ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന അടിപൊളി സൈഡ് ഡിഷ്‌ ആണിത്.

Thanath Ruchi

Similar Posts