|

അടിപൊളി ടേസ്റ്റിൽ ചിക്കൻ ഫ്രൈ റോസ്റ്റ് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ചിക്കൻ പല രീതിയിൽ നമ്മൾ റോസ്റ്റ് ചെയ്യാറുണ്ട്. ഈ രീതിയിൽ ഫ്രൈ ചെയ്ത ശേഷം റോസ്റ്റ് ചെയ്തു നോക്കിയിട്ടുണ്ടോ…?? നല്ല അസാധ്യ ടേസ്റ്റ് ആണ് മക്കളെ.. അപ്പോൾ സൂപ്പർ ടേസ്റ്റിൽ എങ്ങിനെ ആണ് ചിക്കൻ ഫ്രൈ റോസ്റ്റ് ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കിലോ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ ചിക്കൻ മസാല, ഒരു മുട്ട, രണ്ടു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, അര സ്പൂൺ പെരുംജീരക പൊടി, ഒരു സ്പൂൺ കുരുമുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിക്കണം. അതിനുശേഷം രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വക്കണം. ഇനി ഒരു പാനിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് ചൂടാക്കുക. അതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് വറുത്തു കോരുക. ചെറിയ തീയിൽ വറുത്തു കോരാൻ പ്രത്യേകം ശ്രദ്ധിക്കണം.

ബാക്കിയുള്ള എണ്ണയിൽ നാലു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. നന്നായി വാടി വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ പീസ് ചേർത്ത് അര കപ്പ്‌ വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ചെറിയ തീയിൽ ഇട്ടു നന്നായി അടച്ചു വച്ചു വേവിക്കുക.

വെള്ളം വറ്റി വന്നാൽ അതിലേക്ക് അൽപ്പം അണ്ടിപ്പരിപ്പ് കുതിർത്തു അരച്ചത് ചേർക്കുക. ഇനി നന്നായി ഇളക്കി കൊണ്ടിരിക്കണം. എണ്ണ തെളിഞ്ഞു വരാൻ തുടങ്ങിയാൽ ഒരു പിടി മല്ലിയില കൂടി ചേർത്ത് വാങ്ങി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഒരു പിടി തേങ്ങാകൊത്ത്‌ ചേർത്ത് നന്നായി വഴറ്റുക. ഇനി ഇത് കറിയിലേക്ക് ചേർത്ത് അടച്ചു വക്കുക. ഇനി ചൂടോടെ തന്നെ ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ചിക്കൻ ഫ്രൈ റോസ്റ്റ്” റെഡി… !!!

Thanath Ruchi

Similar Posts