റവ വച്ച് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും അല്ലെങ്കിൽ നാലുമണി പലഹാരം ആയിട്ടും കഴിക്കാവുന്ന ഒന്ന്

റവ വച്ച് ബ്രേക്ക്ഫാസ്റ്റ് ആയിട്ടും അല്ലെങ്കിൽ നാലുമണി പലഹാരം ആയിട്ടും കഴിക്കാവുന്ന നല്ല കിടിലൻ ഒരു റെസിപ്പി, കുട്ടികൾക്കൊക്കെ ഈ ഒരു റെസിപ്പി ഒരു പുതുമ തന്നെയാണ്, അതുപോലെതന്നെ മുതിർന്നവർക്കും ഇത് ഏറെ ഇഷ്ടപ്പെടും.

ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക, തിളച്ചുവരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് മിക്സ് ചെയ്ത ശേഷം ഒരു കപ്പ് റവ ഇടുക, ഉടനെ തന്നെ തവി വച്ച് ഇളക്കി, ചെറുതീയിൽ വേവിച്ച് എടുക്കണം, എന്നിട്ട് കുക്ക് ആയി വരുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്തു ആ പാത്രം മൂടി വെയ്ക്കാം.

എന്നിട്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് അത് ചൂടായി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ചെറുതായൊന്ന് വഴന്ന് കിട്ടുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ മീറ്റ് മസാല/ ചിക്കൻ മസാല അതുമല്ലെങ്കിൽ ഗരം മസാല ചേർത്ത് കൊടുക്കാം ഒപ്പം
അര ടീസ്പൂൺ കുരുമുളകുപൊടി ഇട്ടു നല്ലപോലെ മിക്സ് ചെയ്ത് പച്ച മണം മാറി വരുമ്പോൾ അതിലേക്ക് രണ്ട് മീഡിയം സൈസ് ഉരുളക്കിഴങ്ങ് ഉപ്പിട്ട് വേവിച്ചത് ഉടച്ചു ചേർത്ത് കൊടുക്കണം, ശേഷം മസാലയുമായി ഉരുളക്കിഴങ്ങ് നല്ലപോലെ മിക്സ് ചെയ്ത് പിടിപ്പിച്ച്, അതിനു മുകളിലായി കുറച്ചു മല്ലിയിലയും കൂടി ചേർത്ത് മിക്സ് ചെയ്ത് ഫ്ലെയിം ഓഫ് ചെയ്യാവുന്നതാണ്.

ശേഷം വേവിച്ചു വെച്ചിരിക്കുന്ന റവ ഒരു പാത്രത്തിലാക്കി കുഴച്ചു സോഫ്റ്റ് ആക്കി എടുത്തു, അത് അത്യാവശ്യം നല്ല കട്ടിയിൽ തന്നെ വട്ടത്തിൽ പരത്തി എടുക്കണം, അതിനു മുകളിലായി ഈ മസാല മൊത്തം വച്ച് കൊടുക്കണം, ശേഷം ഇത് പതിയെപതിയെ ചുരുട്ടി എടുക്കണം, പിന്നീട് ഇതിനെ മുറിച്ചു ചെറിയ ചെറിയ കഷ്ണങ്ങളാക്കി വയ്ക്കാവുന്നതാണ്.

എന്നിട്ട് ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ ഗോതമ്പുപൊടിയും, ഒരുനുള്ള് ഉപ്പ്, ആവശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച് അത്യാവശ്യം ലൂസ് ആയിട്ടുള്ള ഒരു മാവ് പോലെ ആക്കി എടുക്കണം, ശേഷം മുറിച്ചു വച്ചിരിക്കുന്ന സ്നാക്ക് അതിൽ മുക്കി കഴിഞ്ഞു ഒരു പാനിൽ മൂന്നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഈ സ്നാക്ക് മുക്കിയത് ഇട്ടുകൊടുക്കാം, പിന്നെ രണ്ട് സൈഡും ഗോൾഡൻ കളർ ആയി, നല്ലപോലെ മൊരിഞ്ഞു വരുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. അപ്പോൾ സ്വാദിഷ്ടമായ ഒരു റവ വിഭവം നിങ്ങൾക്ക് ലഭിക്കും. Hemins Kitchen സ്പെഷ്യൽസ്.

Leave a Reply

Your email address will not be published. Required fields are marked *