1 കപ്പ് റവയും 1 പിടി തേങ്ങയും കൊണ്ട് ഏറെ പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്ന വിധം

രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒന്നും ഇല്ലാത്തപ്പോൾ ഒരു കപ്പ് റവ കൊണ്ടും, ഒരു പിടി തേങ്ങ ചിരവിയത് കൊണ്ടും തയ്യാറാക്കുന്ന കറികൾ ഒന്നും വേണ്ടാത്ത പെട്ടെന്ന് ഉണ്ടാകുന്ന ബ്രേക്ഫാസ്റ്റ് കഴിച്ചവർ എല്ലാം ഒരുപോലെ നല്ലത് പറയുന്നു.

അപ്പൊൾ അത് തയ്യാറാക്കാൻ മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ്‌ റവ, അരക്കപ്പ് തേങ്ങ ചിരകിയത്, നാലോ അഞ്ചോ ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പ് ഇട്ടു ഒപ്പം ദോശമാവിന്റെ പരുവമാക്കി എടുക്കാനുള്ള വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

എന്നിട്ട് ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് കാൽ ടീസ്പൂൺ ജീരകവും കൂടി ചേർത്ത് മാവ് ഒന്ന് കലക്കി, ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ എണ്ണ തടവി കഴിഞ്ഞു അതിലേക്ക് ഇൗ മാവ് ഒരു തവി എടുത്തു ഒഴിച്ചു കൊടുക്കാവുന്നതാണ്, ശേഷം പാൻ മൂടി വച്ച് ഒരു ഭാഗം കുക്ക് ആയി കഴിയുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിട്ടു വേവിച്ച് അതെടുത്ത് മാറ്റാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ കട്ടൻ ചായയുടെ കൂടെ ബെസ്റ്റ് കോമ്പിനേഷൻ ആയ ഒരു ബ്രേക്ക് ഫാസ്റ്റ് ഉടൻ റെഡിയാകും.

Leave a Reply

Your email address will not be published. Required fields are marked *