റവയും മറ്റു ചേരുവകളും മിക്സിയിൽ ഇട്ട് ഒന്ന് കറക്കിയെടുത്താൽ ഈ വെള്ളയപ്പം ബ്രേക്ഫാസ്റ്റ്

റവയും മറ്റു ചേരുവകളും മിക്സിയിൽ ഇട്ട് ഒന്ന് കറക്കി എടുത്താൽ വെള്ളയപ്പം പോലെ ഒരു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാം അതും എത്രയും പെട്ടെന്ന് തന്നെ.

ഇതിനായി ഒരു ചെറിയ ബൗളിലേക്ക് ഒരു ടീസ്പൂൺ ഡ്രൈഡ് യീസ്റ്റ് ഇട്ടുകൊടുക്കാം( ഡ്രൈഡ് യീസ്റ്റ് ആണെങ്കിൽ അത് പൊങ്ങി വന്നിട്ട് വേണം റവയിലേക്ക് ഒഴിച്ചു കൊടുക്കാൻ, ഇനി ഇൻസ്റ്റൻറ് യീസ്റ്റ് ആണെങ്കിൽ നേരിട്ട് ചേർത്ത് കൊടുക്കാം), എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, കാൽ കപ്പ് ഇളം ചൂടുവെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് അഞ്ചു, പത്തു മിനിറ്റ് റസ്റ്റ് ചെയ്യാൻ വിടാം. (ഇളം ചൂട് വെള്ളം തന്നെ ആയിരിക്കണം ഒരിക്കലും ചൂട് കൂടരുത്).

ഈ സമയം മിക്സിയുടെ ജാറിലേക്ക് ഒന്നരക്കപ്പ് റവ, പിന്നെ രണ്ട് ടേബിൾസ്പൂൺ നാളികേരം ചിരവിയത്, മൂന്ന് ടേബിൾ സ്പൂൺ മൈദാ അല്ലെങ്കിൽ ഗോതമ്പുപൊടി ചേർക്കാം, പിന്നെ ഒരു ടേബിൾ സ്പൂൺ അരിപ്പൊടി, പിന്നെ പൊങ്ങാൻ വേണ്ടി വെച്ച യീസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ പഞ്ചസാര, ഒന്നേമുക്കാൽ കപ്പ് ഇളം ചൂടുവെള്ളം കൂടി എന്നിവ ചേർക്കണം (ഒരിക്കലും വെള്ളം കൂടി പോകരുത് അത്യാവശ്യം കട്ടിയിൽ തന്നെ മാവ് ലഭിക്കണം), എന്നിട്ട് എല്ലാം കൂടി ഒരു സ്പൂൺ വച്ച് മിക്സ് ചെയ്തു, പിന്നെ മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കാവുന്നതാണ്.

എന്നിട്ട് അതൊരു ബൗളിലേക്ക് ഒഴിച്ചു കൊടുത്തു നല്ലപോലെ ഇളക്കി കൊടുക്കാം, എന്നിട്ട് കട്ടി കൂടുതൽ ആണെങ്കിൽ രണ്ടു മൂന്നു ടേബിൾസ്പൂൺ ഇളംചൂട് വെള്ളം നോക്കിയിട്ട് ചേർക്കാവുന്നതാണ് (അത്യാവശ്യം വെള്ളേപ്പ മാവിന്റെ ഒക്കെ കട്ടി നമുക്കിതിനു കിട്ടണം). ഈ സമയം ഇതിലേക്ക് ഉപ്പ് ആവശ്യമുണ്ടെങ്കിൽ നോക്കിയിട്ട് ചേർക്കാവുന്നതാണ്, പിന്നെ അത് അടച്ച് 20 അല്ലെങ്കിൽ 30 മിനിറ്റ് റസ്റ്റ് ചെയ്യാൻ വിടാം.

അതിനുശേഷം പൊങ്ങിയ മാവ് ഒന്നുകൂടി ഇളക്കി ദോശ പാൻ അടുപ്പത്ത് വച്ച് ഒരു തവി മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ച ശേഷം കുമിളകൾ വരുമ്പോൾ അത് മൂടിവെച്ച് കുറച്ചുനേരം വേവിക്കാം, ചെറുതീയിൽ വയ്ക്കേണ്ട ആവശ്യമില്ല മീഡിയം ഫ്ലെയിമിനും കുറച്ചു താഴെ തീ വച്ചാൽ മതി. എങ്ങനെ ചെയ്തു എടുത്താൽ നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ആയിട്ടുള്ള അപ്പം നമ്മുക്ക് കിട്ടും, ഇത് മുട്ട കറിയുടെ ഒക്കെ ഒപ്പം ബെസ്റ്റ് കോമ്പിനേഷൻ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *