പാലും റവയും മുട്ടയും കൊണ്ട് നല്ല അടിപൊളി പുഡിങ് തയ്യാക്കാം, നാലുമണി പലഹാരം റെഡി

പാലും റവയും മുട്ടയും കൊണ്ട് നല്ല അടിപൊളി പുഡിങ് തയ്യാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു അര ലിറ്റർ പാൽ ഒഴിച്ചു കൊടുത്തു പാല് ചൂടായി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ നെയ്യ് ചേർത്ത് മിക്സ് ചെയ്യാം, പിന്നെ അതിൽ കാൽകപ്പ് പഞ്ചസാര കൂടി ചേർത്ത് അത് നല്ലപോലെ അലിഞ്ഞു വരുമ്പോൾ, അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വറുത്ത റവ ചേർത്തുകൊടുക്കാം, എന്നിട്ട് ഇത് നിർത്താതെ ഇളക്കി ചെറുതായൊന്നു കുറുകി തിളവരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം, എന്നിട്ട് അതിൻറെ ചൂട് മാറി കഴിഞ്ഞു മിക്സിയുടെ ജാറിലേക്കു ഒഴിച്ചു ഒപ്പം അതിലേക്കു രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കാം, പിന്നെ അര ടീസ്പൂൺ വാനില എസ്സൻസ് കൂടി ചേർത്ത് നല്ല പോലെ അടിച്ചു എടുക്കാം.

ഈ ബാറ്റർ വേവിക്കാൻ ആയി ഒരു പാത്രത്തിൽ നെയ്യ് തടവി എല്ലായിടത്തും ആക്കിയതിനു ശേഷം ഈ ബാറ്റർ ഒഴിച്ചുകൊടുത്തു ആ പാത്രം എന്തെങ്കിലും കൊണ്ട് മൂടി വെക്കണം. ശേഷം ഒരു പാനിൽ അൽപ്പം വെള്ളം ഒഴിച്ച് അതിലേക്ക് ഒരു തട്ട് വച്ച് അതിനു മുകളിലായി ഒരു സ്റ്റീൽ പാത്രം കൂടി വച്ച് പിന്നെ ഈ ബാറ്റർ ഉള്ള പാത്രം ഇറക്കി വെക്കാം. ശേഷം പാൻ അടച്ചു ഏകദേശം 30 തൊട്ട് 35 മിനിറ്റ് വരെ വേവിക്കണം. നോൺസ്റ്റിക് പാൻ ആണെങ്കിൽ അതിൻറെ മൂടിയിലുള്ള ഹോൾ അടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതിനുശേഷം തുറന്നുനോക്കി വെന്തു എന്ന് ഉറപ്പു വരുത്തി പുറത്തേക്ക് എടുക്കാവുന്നതാണ്, എന്നിട്ട് ചൂടാറിയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് തട്ടി മുറിച്ചു കഴിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *