റവ കൊണ്ട് ഏവർക്കും ഇഷ്ടമാക്കുന്ന റവ പുഡിങ് തയ്യാറാക്കുന്ന ഏറ്റവും എളുപ്പ വഴി, സ്പെഷ്യൽ

ഇപ്പോൾ സാധാരണക്കാർ മുതൽ സെലിബ്രിറ്റീസ് വരെ വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ പരീക്ഷിച്ചു നോക്കുന്ന റവ പുഡ്ഡിംഗ് റെസിപി ഇതാ.

ആദ്യം പുഡിങ് സെറ്റ് ചെയ്യുവാൻ ഉദ്ദേശിക്കുന്ന പാത്രത്തിൽ ഓയിൽ അഥവാ നെയ്യ് തടവി വെച്ചിരിക്കണം., അതിനുശേഷം പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കാൽകപ്പ് പഞ്ചസാര ഇട്ട് ചെറുതീയിൽ പഞ്ചസാര ഉരുക്കി നല്ല ഗോൾഡൻ കളർ കാരമൽ ആക്കി എടുത്തു ഫ്‌ളെയിം ഓഫ് ചെയ്തു പെട്ടന്ന് അത് സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് എല്ലാവിടെയും ആക്കി ഒരു ലെയർ ആക്കാം.

എന്നിട്ട് അത് മാറ്റിവെച്ച് ഒരു പാത്രത്തിൽ ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ അതിലേക്ക് രണ്ടു ടേബിൾസ്പൂൺ റവ കുറച്ചുകുറച്ചായി ചേർത്തിളക്കി നല്ലപോലെ റവ വെന്തു കുറുകി തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യാം.

ശേഷം ഒരു ബൗളിൽ ഒരു മുട്ട പൊട്ടിച്ച് ബീറ്റ് ചെയ്ത് അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന റവയും പാലും കുറച്ചായി ചേർത്ത് മുട്ടയുമായി യോജിപ്പിക്കണം, എന്നിട്ട് സെറ്റ് ചെയ്യാൻ വെച്ച പാത്രത്തിലേക്ക് ഒഴിച്ച് ഒരു ഇഡലി ചെമ്പിൽ വെള്ളം തിളപ്പിച്ച് ആവി വരുമ്പോൾ അതിലേക്ക് തട്ട് ഇറക്കിവെച്ച് മുകളിൽ പാത്രം വെച്ച് മൂടി 20 മിനിറ്റ് വേവിച്ചെടുക്കാം, ശേഷം വെന്തുവെന്നു ഉറപ്പുവരുത്തി പുറത്തേക്കെടുത്തു ചൂടാറി കഴിഞ്ഞ് വേറൊരു പ്ലേറ്റിലേക്ക് മാറ്റിയാൽ കാരമൽ റവ പുഡിങ് റെഡിയാകും.

One thought on “റവ കൊണ്ട് ഏവർക്കും ഇഷ്ടമാക്കുന്ന റവ പുഡിങ് തയ്യാറാക്കുന്ന ഏറ്റവും എളുപ്പ വഴി, സ്പെഷ്യൽ

Leave a Reply

Your email address will not be published. Required fields are marked *