റവ വച്ച് ഒരു പഞ്ഞി അപ്പം തയ്യാറാക്കാം, അതിനോടൊപ്പം കൂട്ടി കഴിക്കാനുള്ള ഒരു ചമ്മന്തിയും

റവ വച്ച് ഒരു പഞ്ഞി അപ്പം തയ്യാറാക്കാം, അതിനോടൊപ്പം കൂട്ടി കഴിക്കാനുള്ള ഒരു സിമ്പിൾ ചമ്മന്തിയും ആവാം.

ഇതിനായി മിക്സിയുടെ വലിയ ജാറിലേക്ക് ഒരു കപ്പ് റവ ചേർത്തുകൊടുക്കാം, ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരവിയത്, ചെറിയ പീസ് സവാള, കാൽ കപ്പ് തൈര്, ഒരുകപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം, നല്ല കട്ടിയിൽ തന്നെ മാവു കിട്ടണം, എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്.

അതിനുശേഷം ഒരു പാൻ അടുപ്പത്തുവെച്ച് അതിൽ ഓയിൽ തടവി ചൂടായി വരുമ്പോൾ മീഡിയം ഫ്‌ളെയിമിൽ തീ വച്ച്, ഒരു തവയിൽ മാവ് എടുത്തു കുട്ടി കുട്ടി ദോശകൾ പോലെ ഒഴിച്ചു കൊടുക്കാം, എന്നിട്ട് ഒരു സൈഡ് ഒന്ന് വെന്തുവരുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിട്ട് പിന്നീട് അങ്ങോട്ടുമിങ്ങോട്ടും മറിച്ച് കുക്ക് ആകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്.

ഇതിൻറെ കൂടെ കഴിക്കുവാൻ ഏറ്റവും ടേസ്റ്റ് ചമ്മന്തി ആയിരിക്കും, ഇതിനായി ഒരു അല്പം വെളിച്ചെണ്ണ പാനിൽ ഒഴിച്ച് അതിലേക്ക് രണ്ട് വറ്റൽമുളകും, ഒരു ചെറിയ കഷണം സവാളയും, ഇട്ട് ഒന്ന് വഴറ്റി എടുക്കാം, അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇവ ചൂടറിയതിനു ശേഷം ചേർത്ത്, ഒപ്പം അതിലേക്ക് ഒരു കപ്പ് നാളികേരം ചിരവിയതും, ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നല്ലപോലെ അരച്ചെടുക്കാവുന്നതാണ്. ഇത് ഈ പഞ്ഞി അപ്പത്തിന്റെ കൂടെ കൂട്ടി കഴിക്കാം, അപ്പോൾ ഇത്രയും ചെയ്താൽ നല്ല അടിപൊളി ബ്രേക്ക്ഫാസ്റ്റ് തന്നെ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *