നാലുമണി നേരത്ത് പത്ത് മിനിറ്റിൽ തയ്യാറാക്കാവുന്ന റവ പലഹാരം ഉണ്ടാക്കാം, ഈസി & ടേസ്റ്റി

നാലുമണി നേരത്ത് പത്ത് മിനിറ്റിൽ തയ്യാറാക്കാവുന്ന റവ പലഹാരം ഉണ്ടാക്കാം.

ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിക്കാം, എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരി ഇട്ട് ഫ്രൈ ചെയ്തു എടുക്കാം, എന്നിട്ട് അത് മാറ്റി 8-10 അണ്ടിപ്പരിപ്പ് ഇട്ടു കൊടുത്ത് അതും റോസ്റ്റ് ആക്കി എടുത്തു മാറ്റാം, ഈ അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ സ്വാദ് കൂട്ടാൻ വേണ്ടിയിട്ടാണ് ഉപയോഗിക്കുന്നത്, അതില്ലെങ്കിലും കുഴപ്പമൊന്നുമില്ല.

ശേഷം മിക്‌സിയുടെ ചെറിയ ജാറിലേക്ക്‌ ഒരു കപ്പ് റവ, അരകപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കണം, എന്നിട്ട് അത് മിക്സിയുടെ വലിയ ജാറിലേക്ക് ഇട്ടു കൊടുക്കണം, ഒപ്പം 3 മുട്ട (മുട്ട താൽപര്യമില്ലെങ്കിൽ പാൽ ഒഴിച്ചാൽ മതിയാകും), പിന്നെ 2 ഏലക്കായുടെ കുരു, ഒരു ടേബിൾ സ്പൂൺ നെയ്യിൽ ചേർത്ത് കൊടുക്കാം, കശുവണ്ടി ഉണക്കമുന്തിരി വറുത്തപ്പോൾ നെയ്യ് ബാക്കിയുണ്ടെങ്കിൽ അതും ചേർക്കാം, എന്നിട്ട് ഇത് നല്ല സ്മൂത്ത് ആയി അരച്ച് എടുക്കുന്നതാണ്.

ശേഷം ഇവ മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക, എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് ഇളക്കി കൊടുക്കാം, ഇനി ബേക്കിംഗ് സോഡാ ആണ് ചേർക്കുന്നതെങ്കിൽ കാൽ ടീസ്പൂൺ ചേർത്താൽ മതിയാകും. ശേഷം നല്ലപോലെ മിക്സ് ചെയ്തു കഴിഞ്ഞു ആവി കയറ്റാനായി കുട്ടി കുട്ടി സ്റീലിന്റെ പാത്രങ്ങൾ എടുക്കാം എന്നിട്ട് അതിൽ നെയ്യ് അല്ലെങ്കിൽ ഓയിൽ തടവി കൊടുത്തതിനുശേഷം ഒരു മുക്കാൽ ഭാഗത്തേക്കാളും താഴെ ബാറ്റർ ഒഴിച്ചു കൊടുത്തു ഒന്ന് തട്ടി അതിനു മുകളിലായി വറുത്തു വച്ചിരിയ്ക്കുന്ന അണ്ടിപ്പരിപ്പ് മുന്തിരി ഒക്കെ വച്ച് അലങ്കരിക്കാം, അതിനുശേഷം വേവിക്കാനായി ഇഡലി ചെമ്പിൽ വെള്ളം വച്ച് ആവി വരുന്ന സമയം അതിനുമുകളിലുള്ള തട്ടിന്മേൽ കുഞ്ഞുകുഞ്ഞു പാത്രങ്ങൾ ഇറക്കിവയ്ക്കണം, ആവി വന്നതിനു ശേഷം മാത്രമേ ഇതു വയ്ക്കാൻ പാടുള്ളൂ. ശേഷം ചെമ്പ് അടച്ചു വച്ച് മീഡിയം തീയിൽ 10 മിനിറ്റ് ആവി കയ്യറ്റാം.

പിന്നെ തുറന്നു നോക്കുമ്പോൾ ഇവ വെന്ത് വന്നിട്ടുണ്ടാകും, എന്നാലും വെന്തു എന്ന് ഉറപ്പാക്കിക്കൊണ്ട് പുറത്തേക്ക് എടുക്കാവുന്നതാണ്. എന്നിട്ട് ചൂടാറി കഴിയുമ്പോൾ പതിയെ എടുത്തു പ്ലേറ്റിലേക്ക് മാറ്റാം. നല്ല പഞ്ഞി പോലുള്ള അപ്പം തയ്യാറായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *