വീട്ടിൽ റവ ഉണ്ടോ? ഇനി വായിൽ വെള്ളമൂറും ഗുലാബ് ജാമുൻ വീട്ടിൽ ഇപ്പോൾ തന്നെ റെഡിയാക്കാം

മധുരം ഇഷ്ടമുള്ള എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു ഗുലാബ് ജാം, ചിലർക്ക് പഞ്ചസാര ലായനിയിൽ നല്ലപോലെ മുങ്ങിക്കിടക്കുന്ന ഗുലാബ് ആണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് ഇടത്തരം മധുരം മാത്രമുള്ള ഗുലാബ് ജാമിനോട് ആയിരിക്കും പ്രിയം.

എങ്ങനെയൊക്കെ ആണെങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം അല്ലെങ്കിൽ നിങ്ങളുടെ വീട്ടുക്കാരുടെ ഇഷ്ടം പോലെമധുരം കൂട്ടിയും കുറച്ചും എല്ലാം ഗുലാബ് ജാം ഉണ്ടാക്കി കൊടുത്തു അവരെ സന്തോഷിപ്പിക്കാൻ റവ മാത്രം മതി., സാധാരണഗതിയിൽ ഗുലാബ് ജാം പാൽപ്പൊടി കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിൽ അതുപോലെതന്നെ ടേസ്റ്റിൽ റവ കൊണ്ടു ഉണ്ടാക്കാൻ സാധിക്കും.

ഇതിനായി ആകെ ആവശ്യമുള്ളത് റവയും, പാലും, പഞ്ചസാരയും, അൽപം നെയ്യും ഏലക്കയും മാത്രമാണ്. റവ ചെറുതായി വറുത്തു അതിലേക്കു തിളപ്പിച്ച പാൽ തണുപ്പിച്ചു ഒഴിച്ച് നല്ലപോലെ വേവിച്ച്, പിന്നീട നെയ്യ് കൂടി ചേർത്ത് റവ ഡ്രൈ ആക്കി എടുത്തു, ചൂടാറി കഴിയുമ്പോൾ ഇവ കുഴച്ച് ഉണ്ടകൾ ആക്കി വയ്ക്കും, എന്നിട്ട് ഒരു നൂൽ പരുവം ഉള്ള പഞ്ചസാരയും ഏലക്കയും കൂടി ഉള്ള ലായിനിലേക്കു ഇത് ഇട്ട് ഒന്നു കുക്ക് ചെയ്താൽ ഗുലാബ് ജാം വളരെ എളുപ്പത്തിൽ തന്നെ റെഡി ആയി കിട്ടും.അതുകൊണ്ട് തന്നെ ഒട്ടും സമയം കളയാതെ ഉണ്ടാക്കുന്ന രീതി പഠിച്ചു വച്ചാൽ വേണമെങ്കിൽ ഇപ്പോൾ തന്നെ ഇത് തയ്യാറാക്കാം.