റവ കൊണ്ടൊരു കിടിലൻ കട്ട്ലൈറ്റ് ഉണ്ടാക്കി നാലുമണി നേരം ചായയ്ക്കൊപ്പം കഴിച്ച് അടിപൊളിയാക്കാം, കിടു

റവ കൊണ്ടൊരു കിടിലൻ കട്ട്ലൈറ്റ് ഉണ്ടാക്കി നാലുമണി നേരം ചായയ്ക്കൊപ്പം കഴിച്ച് അടിപൊളിയാക്കാം.

നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവുന്ന റവ കൊണ്ട് കിടിലൻ സ്വദോടെ കട്ലേറ്റ് ഇന്നുതന്നെ പരീക്ഷിക്കാവുന്നതേയുള്ളൂ.

ഇതിനായി റവ 120 ഗ്രാം, ചെറുതായി അരിഞ്ഞ സവാള രണ്ട് ടേബിൾസ്പൂൺ, ക്യാപ്സിക്കം രണ്ട് ടേബിൾസ്പൂൺ(അത് ഇല്ലെങ്കിലും കുഴപ്പമില്ല), രണ്ട് ടേബിൾസ്പൂൺ ഗ്രീൻപീസ്, രണ്ട് ടേബിൾ സ്പൂൺ കാരറ്റ് ചെറുതായി നുറുക്കിയത്, ഒരു ടീസ്പൂൺ പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, അര മുതൽ ഒരു ടീസ്പൂൺ വരെ ഇഞ്ചി ചെറുതായി അരിഞ്ഞത്, 1-2 ടേബിൾസ്പൂൺ മല്ലിയില നുറുക്കിയത്, ഒരു തണ്ട് കറിവേപ്പില, രണ്ട് ടേബിൾസ്പൂൺ മൈദ, ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ, കാൽ ടീസ്പൂൺ ചാട്ട് മസാല(നിർബന്ധമില്ല), കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ജീരകം, അര മുറി ചെറുനാരങ്ങയുടെ നീര്, ഫ്രൈ ചെയാനുള്ള എണ്ണ, കൂടാതെ 100 മില്ലി പാല് അല്ലെങ്കിൽ വെള്ളം ഇതിൽ ഏതായാലും എടുക്കാം.

അപ്പോൾ ഇതെല്ലാം വെച്ച് എങ്ങനെയാണ് നല്ല സ്വാദുള്ള റവ കട്ട്ലൈറ്റ് തയ്യാറാക്കുന്നത് എന്ന് കാണിച്ച് തരുന്നുണ്ട്, അത് നിങ്ങൾക്ക് കാണാവുന്നതാണ്.