വെറൈറ്റി വെറൈറ്റി ബ്രേക്ഫാസ്റ്റ്, എന്നും ഒരേ ബ്രേക്ഫാസ്റ്റ് മടുത്തവർക്കായി കിടിലം റെസിപ്പി

കുറച്ചു വ്യത്യസ്തമാർന്ന ബ്രേക്ഫാസ്റ്റ് നിങ്ങൾക്ക് താല്പര്യം ഉണ്ടോ എങ്കിൽ താഴെ പറയുന്ന രീതിയിൽ റവ ചപ്പാത്തി പരീക്ഷിക്കാം.

റവ ചപ്പാത്തി ഉണ്ടാക്കുവാൻ ആയി ഒരു സോസ് പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് മൂന്ന് കപ്പ് ഒളിച്ചു കൊടുത്തു തിളച്ചുവരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് മിക്സ് ചെയ്തു, ഒന്നരക്കപ്പ് റവ ഇട്ടു കൊടുത്തു നല്ലപോലെ മിക്സ് ചെയ്യാം, പെട്ടെന്നുതന്നെ ഇത് കട്ടിയായി വരുന്നതാണ്, ഒരു വിധം കട്ടിയായി മാവ് പരുവമാകുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ടത് ചെറുതായി ചൂടാറി വരുമ്പോൾ കയ്യിൽ അല്പം ഓയിൽ തടവി കൊടുത്തു കൊണ്ട് ഈ മാവ് നല്ലപോലെ കുഴച്ചെടുക്കണം, ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ നല്ല സോഫ്റ്റായി മാവ് കിട്ടണം, എന്നിട്ട് അത് ഓരോ ഉരുളകളാക്കി ഉരുട്ടി വെക്കാവുന്നതാണ്.

ശേഷം ചപ്പാത്തി പരത്തുന്നതുപോലെതന്നെ കുറച്ചു പൊടി വിതറി കോൽ വച്ച് പരത്തി എടുക്കാം, ഇങ്ങനെ പരത്തുമ്പോൾ കറക്റ്റ് ആയിട്ട് വട്ടത്തിൽ കിട്ടിയില്ലെങ്കിൽ എന്തെങ്കിലും മൂടി കൊണ്ട് അമർത്തി ഷേപ്പിൽ എടുക്കാവുന്നതാണ്.

എന്നിട്ട് എല്ലാം ഇങ്ങനെ ചെയ്തതിനുശേഷം ഒരു ദോശ പാൻ അടുപ്പത്തു വെച്ച് അത് ചൂടായി വരുമ്പോൾ ഇത് ഓരോന്നും ഇട്ടു കൊടുക്കാം, ഇട്ടുകൊടുത്ത് കുറച്ചു നേരം കഴിയുമ്പോൾ തന്നെ ഇവാ പൊങ്ങി വരും അപ്പോൾ അതിനു മുകളിൽ കുറച്ച് ഓയിൽ തടവുന്നതും നന്നായിരിക്കും, എന്നിട്ട് വീണ്ടും അങ്ങോട്ടുമിങ്ങോട്ടും മറിച്ച് മറ്റേ സൈഡിലും ഓയിൽ തേച്ചു കൊടുക്കാം., ശേഷം വീണ്ടും അങ്ങോട്ടുമിങ്ങോട്ടും മറിച്ച് അവിടെയവിടെയായി ബ്രൗൺ കളർ ആകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. ഇത്രയേ നമ്മൾ റവ ചപ്പാത്തി തയ്യാറാക്കാൻ ചെയ്യേണ്ടതുള്ളൂ..