15 മിനിറ്റിനുള്ളിൽ സ്വാദിഷ്ടമായ റവ അപ്പം തയ്യാറാക്കി കഴിക്കാം, ഈസി ആണേലും സംഭവം കിടുവാണ്

15 മിനിറ്റിനുള്ളിൽ റവ അപ്പം ഉണ്ടാക്കി ബ്രേക്ഫാസ്റ്റ് ഉഷാറാക്കാം.

റവ അപ്പം തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒന്നര കപ്പ് റവ, മൂന്ന് ടേബിൾ സ്പൂൺ മൈദ, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, രണ്ട് കപ്പ് ഇളം ചൂടുള്ള വെള്ളം എന്നിവ ചേർത്ത് നല്ല പേസ്റ്റ് പോലെ ഇവ അരച്ചെടുക്കുക, എന്നിട്ട് ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റി നല്ലപോലെ തവി വച്ചു മിക്സ് ചെയ്തു അതൊരു 10 മിനിറ്റ് അടച്ച് മാവ് പൊങ്ങാൻ വേണ്ടി വയ്ക്കാം.

10 മിനിറ്റ് കഴിയുമ്പോൾ തന്നെ ഇവ നല്ലപോലെ പൊങ്ങി വന്നിരിക്കും, അപ്പൊൾ ഒന്നുകൂടി ഇളക്കി കഴിഞ്ഞാൽ അപ്പത്തിനുള്ള മാവ് തയ്യാറായി കഴിഞ്ഞു. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് ചെറുതായി ഒന്നു ചുറ്റിച്ച് കൊടുക്കാം, പെട്ടെന്ന് തന്നെ അതിനു മുകളിലായി ഹോളുകൾ വരുന്നതായിരിക്കും, അങ്ങനെ നല്ലപോലെ ഹോളുകൾ വന്നു കഴിഞ്ഞാൽ, ഈ പാൻ ഒന്ന് അടച്ച് അപ്പം ഒന്ന് വേവിച്ചെടുക്കാം. ഒന്ന് രണ്ടു മിനിറ്റ് വേവിക്കുമ്പോൾ തന്നെ ഇവ നല്ലപോലെ തയ്യാറാകുന്നതാണ്. അപ്പോൾ മൂടി തുറന്ന് അപ്പം എടുത്തു മാറ്റാം.

അപ്പൊൾ സാധാ അപ്പം വേണ്ടെങ്കിൽ ഈ രീതിയിൽ 15 മിനിറ്റിനുള്ളിൽ സ്വാദിഷ്ടമായ റവ അപ്പം തയ്യാറാക്കി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *