റവ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഈ കിടിലൻ പലഹാരം അരി അലുവ പോലെയുള്ള ഈ പലഹാരം

റവ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ ഈ കിടിലൻ പലഹാരം അരി അലുവ പോലെയുള്ള ഈ പലഹാരം.

ഇതിനായി ഒരു ബൗളിലേക്ക് 2 കപ്പ് റവ, 7 കപ്പ് വെള്ളം ഒഴിച്ച് മൂന്ന് മണിക്കൂർ കുതിരാൻ വേണ്ടി വയ്ക്കാം, ഇടയ്ക്ക് ഇളക്കി കൊടുക്കുകായും വേണം. അതിനു ശേഷം നല്ലപോലെ വൃത്തിയുള്ള കൈവച്ച് ഈ റവ ഞെരടി പിഴിഞ്ഞ് അരിച്ചു പാല് മാത്രം ഒരു ബൗളിലേക്ക് ഒഴിക്കാം, എന്നിട്ട് പാൽ മാറ്റിവെച്ച് ബാക്കി കിട്ടുന്ന റവ മിക്സിയുടെ ജാറിലേക്ക് പകുതി പകുതി ആയിട്ട് ആദ്യപകുതിയിൽ കാൽ കപ്പ് വെള്ളമൊഴിച്ച് നല്ലപോലെ അരച്ച് അരിച്ചു മാറ്റിവെച്ച പാലിലേക്ക് തന്നെ ഒഴിക്കാം, ഇതുപോലെ രണ്ടാം പകുതിയും ചെയ്തു അരിച്ച് ഒഴിക്കാവുന്നതാണ്.

എന്നിട്ട് വീണ്ടും തരികൾ ഒന്നുമില്ലാതെ ഈ പാല് അരിച്ചെടുക്കണം, എത്രത്തോളം തരികൾ ഇല്ലാതെ ലഭിക്കുന്നു അത്രയും നല്ലതായിരിക്കും. എന്നിട്ട് ഈ മാക്സിമം തരികൾ കളഞ്ഞ പാൽ ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പത്ത് വെച്ച് കൈ വിടാതെ ഇളക്കി 5 മിനിറ്റ് കഴിയുമ്പോൾ തന്നെ ഇവ പെട്ടെന്ന് തന്നെ കുറുകി വരുന്നതാണ്, അപ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് കൈവിടാതെ തന്നെ ഇളക്കാം, എന്നിട്ട് നല്ലൊരു തിളക്കം ഈ പാലിന് വരാൻ തുടങ്ങുമ്പോൾ അതിലേക്ക് ഒന്നര കപ്പ് ശർക്കര ചീകിയതും 2 കപ്പ് വെള്ളം കൂടി ഒഴിച്ച് ശർക്കരപാനിയാക്കിയത് അരിച്ചു കുറച്ചു കുറച്ച് ഒഴിച്ച് വീണ്ടും മിക്സ് ചെയ്യാവുന്നതാണ്.

ഇത്തരം ഹൽവകൾ ഒക്കെ ഉണ്ടാകുമ്പോൾ നോൺസ്റ്റിക് പാൻ എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്, എന്നെ കൈവിടാതെ ഇളക്കി മധുരം നോക്കി ആവശ്യമെങ്കിൽ കുറച്ചുകൂടി ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം ഒപ്പം 2 ഏലക്കയുടെ കുരു ചേർത്ത് വീണ്ടും കൈവിടാതെ മിക്സ് ചെയ്തു 25 മിനിറ്റിനുള്ളിൽ പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ മാത്രം തീ ഓഫ് ചെയ്യാം, എന്നാൽ ഇടയ്ക്ക് നെയ്യ് ചേർത്ത് കൊടുക്കാനും മറക്കരുത്.

പിന്നെ തീ ഓഫ് ചെയ്യുന്നതിന് തൊട്ടു മുൻപായി അല്പം കശുവണ്ടി ചെറുതായി നുറുക്കിയത് ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് പാത്രത്തിൽ നിന്ന് വിട്ട് ഓടി കളിക്കുന്ന രീതി ആകുമ്പോൾ തീ ഓഫ് ചെയ്ത് നേരെ അതെടുത്തൊരു നെയ്യ് തടവിയ പാത്രത്തിലേക്ക് ഇട്ട് ലെവൽ ആക്കി താല്പര്യമുണ്ടെങ്കിൽ അൽപ്പം വെള്ള എള്ള് വിതറി കൊടുക്കാം. ശേഷം ഇത് നല്ലപോലെ ചൂടാറി തണുത്ത് കഴിയുമ്പോൾ അടിപൊളി വായിലിട്ടാൽ അലിഞ്ഞു പോകുന്ന രീതിയിൽ അലുവ തയ്യാറാക്കുന്നതാണ്. ഇതിനായി പുറത്തുനിന്ന് മായം ചേർക്കുന്ന ഹൽവ വാങ്ങേണ്ട ആവശ്യമില്ല. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നത് നിങ്ങൾക്കായി കാണിച്ചുതരുന്നു, അത് വേണമെങ്കിൽ കാണാം.