വിഷു പ്രമാണിച്ചു റേഷനരി കൊണ്ട് വളരെ എളുപ്പത്തിൽ രുചികരമായ പായസം ഉണ്ടാക്കുന്ന വിധം ഇതാണ്

ഈ സമയത്ത് സാധനങ്ങൾ ലഭിക്കുന്നത് വളരെ കുറവായതുകൊണ്ട് വിഷുവിന് റേഷൻ അരി കൊണ്ട് പായസം വയ്ക്കുന്നതാണ് ഇപ്പോഴത്തെ വയ്ക്കുവാൻ ആണ് ചില വീട്ടമ്മമാരുടെയും പ്ലാൻ.

ഇത് തയ്യാറാക്കാനായി ആദ്യം ശർക്കരയിൽ വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം, ഈ സമയം റേഷനരി നല്ലപോലെ കഴുകി ഉണക്കി പാനിൽ വറുത്തു അരി നല്ലപോലെ കളർ ഒക്കെ മാറി പൊട്ടി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തു വേറൊരു പാത്രത്തിലേക്ക് ഉടൻതന്നെ മാറ്റണം, എന്നിട്ട് അതിൽ നിന്ന് രണ്ട് ടേബിൾസ്പൂൺ അരി എടുത്തു പൊടിച്ചു വെക്കണം, ശേഷം ബാക്കിയുള്ള അരി കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് ഒരു വിസിൽ വരുമ്പോൾ ചെറുതീയിൽ 20 മിനിറ്റ് കൂടി വേവിക്കണം.

ശേഷം ഈ അരി നല്ലപോലെ സോഫ്റ്റായി വെന്തു വന്നിട്ടുണ്ടാകും, അപ്പോൾ ആ കുക്കറിലേക്കു കുറച്ചു നെയ്യും, അരി പൊടിച്ചതും, അല്പം ഏലക്കായ പൊടിച്ചതും ചേർത്ത് വീണ്ടും ഫ്ലെയിം ഓണാക്കി ശർക്കരപ്പാനി ഒഴിച്ച് കൊടുക്കാം, അതിനുശേഷം അത് നല്ലപോലെ തിളച്ചുവരുമ്പോൾ കുക്കർ എന്തെങ്കിലും കൊണ്ട് മൂടി 10 മിനിറ്റ് വെക്കാം.

എന്നിട്ടു തുറന്ന് നോക്കി രണ്ടു നുള്ള് ഉപ്പും ചേർത്ത് ഇളക്കി വെള്ളം വറ്റിച്ചു പിന്നെ കുറച്ചു നെയ്യ് കൂടി ചേർത്ത് ഇളക്കി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ അല്ലെങ്കിൽ പശുവിൻ പാൽ ചേർത്ത് തിളപ്പിച്ച്, അത് നല്ലപോലെ തിളച്ചു വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ നെയ്യിൽ വറുത്തത് ചേർത്ത് മിക്സ് ചെയ്തു ഈ ടേസ്റ്റി പായസം കുടിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *