അടുത്ത തവണ വീട്ടിൽ രസം തയ്യാറാക്കുമ്പോൾ ഈ ഒരു രീതിയിൽ പരിപ്പ് കുരുമുളക് രസം ട്രൈ ചെയ്യാം

അടുത്ത തവണ വീട്ടിൽ രസം തയ്യാറാക്കുമ്പോൾ ഈ ഒരു രീതിയിൽ പരിപ്പ് കുരുമുളക് രസം ട്രൈ ചെയ്തു നോക്കുക. എളുപ്പത്തിൽ തയാറാക്കാം രുചികരമായ രസം! നല്ല രസം ഉണ്ടാക്കൽ ചില്ലറകാര്യമല്ല.

ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ വെറുതെ കുടിക്കാനും ഒരു രസമാണ്. എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന പരിപ്പ് കുരുമുളക് രസം ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്. ഇതിനു വേണ്ട ചേരുവകൾ തുവര പരിപ്പ് അര കപ്പ്, തക്കാളി 2 എണ്ണം, വെളുത്തുള്ളി 4 അല്ലി ചതച്ചത്, പച്ചമുളക് 3 എണ്ണം, ജീരകം ഒന്നര ടേബിൾ സ്‌പൂൺ, കുരുമുളക് ഒന്നര ടേബിൾ സ്‌പൂൺ, മല്ലി ഒന്നര ടേബിൾ സ്‌പൂൺ, കായപ്പൊടി അര ടീസ്‌പൂൺ, പുളി ഒരു നെല്ലിക്ക വലിപ്പത്തിൽ, കടുക് അര ടീസ്‌പൂൺ, കറിവേപ്പില കുറച്ച്, വറ്റൽ മുളക് 2 എണ്ണം, വെളിച്ചെണ്ണ ഒരു ടേബിൾ സ്‌പൂൺ, മഞ്ഞൾപൊടി അര ടീസ്‌പൂൺ, മല്ലിയില കുറച്ച്. ഇത്രയും ചേരുവകൾ വച്ചുകൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് അടിപൊളി പരിപ്പ് കുരുമുളക് രസം നമ്മൾക്ക് ഉണ്ടാക്കിയെടുക്കാം.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കുക.