റാഗിയും(പുല്ലുപൊടിയും) ശർക്കരയും കൊണ്ട് എല്ലാവർക്കും ഇഷ്ട്ടാകുന്ന ഉഗ്രൻ സ്വാദുള്ള ലഡ്ഡു

റാഗിയും(പുല്ലുപൊടിയും) ശർക്കരയും കൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം കൊടുക്കാവുന്ന അതുപോലെതന്നെ സ്വാദുള്ള ഒരു ലഡ്ഡു തയ്യാറാക്കാം.

ഇതിനായി ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് 100 ഗ്രാം ശർക്കര ഇട്ടു ഒപ്പം അര കപ്പ് വെള്ളം കൂടി ഒഴിച്ച് ചെറുതീയിൽ ശർക്കര അലിയിപ്പിച്ചു പാനി ഒരുനൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം, അതിനുശേഷം ഒരു കുഞ്ഞു പാനിലേക്ക് 1 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് ഒരുപിടി അണ്ടിപ്പരിപ്പ് നുറുക്കിയത്, ഉണക്കമുന്തിരിയും ചേർത്ത് ചെറുതീയിൽ വറുത്തെടുത്തു മാറ്റി വെക്കാം.

എന്നിട്ട് ഇവ വറുത്ത നെയ്യ് മറ്റൊരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് ചേർത്ത് ഒപ്പം രണ്ട് ടേബിൾസ്പൂൺ നെയ് കൂടി ചേർത്ത് ചൂടാകുമ്പോൾ അതിലേക്കു മുക്കാൽകപ്പ് റാഗിപ്പൊടി ഇട്ടു (കുറുക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പുല്ലുപൊടി) 5-7 മിനിറ്റ് ചെറുതീയിൽ റോസ്റ്റ് ചെയ്യണം, പിന്നെ അതിലേക്ക് വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരിയും, ഒരു നുള്ള് ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്തു കഴിഞ്ഞു അതിലേക്ക് ശർക്കരപ്പാനി കുറച്ചു കുറച്ചായി അരിച്ചു ഒഴിച്ച് ഇളക്കി കൊടുക്കാം.

ശർക്കരപാനി മുഴുവനായി ചേർത്ത് കഴിയുമ്പോൾ ലൂസ് ആകും, എന്നാലും ഇവ നല്ലപോലെ തണുത്തു കഴിയുമ്പോൾ നല്ലപോലെ കട്ടി ആകുന്നതാണ്, അപ്പോൾ അതിൽ നിന്ന് ലഡ്ഡുവിന്റെ വലുപ്പത്തിൽ ഉരുട്ടി എടുത്ത്, 2 -3 മിനിറ്റ് റോസ്റ്റ് ചെയ്ത വെളുത്ത എള്ള് കയ്യിൽ ഉണ്ടെങ്കിൽ അതിലൊന്ന് ഉരുട്ടി എടുത്താൽ ഇവ കാണാൻ നല്ല ഭംഗിയാകും. അങ്ങനെ ഈ അളവിൽ 10 സൂപ്പർ ലഡ്ഡു തയ്യാറാക്കാം. സാധാരണ പുല്ലുപൊടി കഴിക്കുന്നത് എല്ലാവർക്കും വളരെ നല്ലതാണ്, പക്ഷേ ഇതുവച്ചു പുട്ടും, കുറുക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ടെങ്കിൽ ആരും കഴിക്കില്ല.

ആയതിനാൽ ഈ രീതിയിൽ തയ്യാറാക്കിയാൽ പെട്ടെന്നുതന്നെ പ്ലേറ്റ് കാലിയാകും, ഇത് ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *