പുഴുങ്ങിയ നേന്ത്രപ്പഴം വച്ചൊരു നാലുമണി പലഹാരം ഉണ്ടാക്കാം, നാടൻ ഐറ്റം ഇന്ന് റെഡി ആകാം

പുഴുങ്ങിയ നേന്ത്രപ്പഴം വച്ചൊരു നാലുമണി പലഹാരം ഉണ്ടാക്കാം.

ഇത് തയ്യാറാക്കാനായി 3 മീഡിയം സൈസ് നേന്ത്രപ്പഴം പുഴുങ്ങി എടുക്കണം, എന്നിട്ട് അതിൽ നിന്ന് ഒരു പഴം നല്ലപോലെ ഉടച്ച ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് 2-3 ടീസ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കാം പിന്നെ അതിലേക്ക് ഒരു കപ്പ് നാളികേരം ചിരവിയത് കൂടിയിട്ട് അത് റോസ്റ്റ് ചെയ്ത് എടുക്കാം, ഒരു ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ റോസ്റ്റ് ചെയ്യേണ്ടതുണ്ട്, പിന്നെ അതിലേക്ക് ഒരു നുള്ള് ഏലക്ക പൊടിച്ചത്, രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ശേഷം അതിലേക്കു ഉടച്ചു വച്ചിരിക്കുന്ന പുഴുങ്ങിയ പഴം ഇട്ടു തേങ്ങയുമായി യോജിപ്പിച്ചു എടുക്കണം. എന്നിട്ട് തീ ഓഫ് ചെയ്യാം.

ശേഷം ബാക്കിയുള്ള രണ്ടു പുഴുങ്ങിയ നേന്ത്രപ്പഴം മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു, ഒപ്പം 2 ടേബിൾ സ്പൂൺ പഞ്ചസാര, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നല്ല പേസ്റ്റാക്കി അരച്ചെടുക്കണം, കുറച്ചധികം സമയം എടുത്താൽ മാത്രമേ കട്ടകൾ ഒന്നും ഇല്ലാതെ ഇങ്ങനെ മഷിപോലെ വരുകയുള്ളൂ, അതിനുശേഷം അത് ഒരു ബൗളിലേക്ക് ഇടുക എന്നിട്ട് മുക്കാൽ കപ്പ് ഗോതമ്പ് പൊടി കുറച്ചു കുറച്ചായി ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചു നല്ലപോലെ സോഫ്റ്റായി കിട്ടണം, (ചിലപ്പോൾ മുക്കാൽകപ്പ് വേണ്ടി വരില്ല അല്ലെങ്കിൽ അതിൽ കൂടുതൽ പൊടി വേണ്ടിവരും, അതൊക്കെ നിങ്ങൾ എടുക്കുന്ന ഗോതമ്പുപൊടിയുടെയും പഴത്തിന്റെയും അനുസരിച്ചു ഇരിക്കും, ആയതിനാൽ അതൊന്നു ശ്രദ്ധിക്കുക).

നല്ലപോലെ സോഫ്റ്റായി കുഴച്ചു കഴിഞ്ഞ ശേഷം അതിൽ നിന്ന് ഒരു വലിയ ഉരുള എടുത്തു ചപ്പാത്തി പരത്തുന്നത് പോലെ അത്യാവശ്യം കട്ടിയിൽ പരത്താം, എന്നിട്ട് അതിനു നടുവിലായി തേങ്ങാ, പഴം ഫില്ലിംഗ് വച്ച് ഒരു സൈഡിൽ നിന്നും മറ്റൊരു സൈഡിലേക്ക് മടക്കി കൊടുക്കാവുന്നതാണ്, അപ്പോൾ ഒരു ചന്ദ്രക്കല പോലെ ഇവ കിട്ടും, ഒപ്പം അരികു വശങ്ങൾ എല്ലാം ഒന്ന് അമർത്തി കൊടുക്കാം.

എന്നിട്ട് ഇത് വാഴയിലയുടെ ഉള്ളിൽ വച്ച് നല്ലപോലെ പൊതിഞ്ഞ കൊടുക്കാം, ഇതുപോലെ എല്ലാം ചെയ്തതിനുശേഷം ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് തിളപ്പിച്ചു ആവി വരുന്ന സമയം അതിൽ തട്ട് ഇറക്കിവെച്ച് ഈ വാഴയിലയിൽ പൊതിഞ്ഞ പലഹാരം അതിന്മേൽ വച്ച് ചെമ്പ് മുടി 20 മിനിറ്റ് നേരം വേവിച്ചെടുക്കണം. 20 മിനിറ്റിനു ശേഷം നല്ലപോലെ വെന്തു വന്ന ഈ വാഴയില പലഹാരം എല്ലാവർക്കും ഇഷ്ടമാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *