അൽപ്പം പുട്ടുപൊടി ബാക്കിയുണ്ടെങ്കിൽ വൈകിട്ടത്തേക്ക് ഒരു കിടിലൻ സ്നാക്ക് എളുപ്പം തയ്യാറാക്കാം

രാവിലെ ഫുഡ് ഉണ്ടാക്കി കുറച്ചു പുട്ടുപൊടി ബാക്കിയുണ്ടെങ്കിൽ വൈകിട്ടത്തേക്ക് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. ഇത് നല്ല മധുരം ഉള്ളതിനാൽ കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും വലിയ ഇഷ്ടമാകുന്നതായിരിക്കും. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് കുറച്ചു ചെറുപഴം ഇട്ട് നല്ല പോലെ ഉടച്ചെടുക്കാം.

എന്നിട്ട് അതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് മിക്സ് ആക്കാം, അതിലേക്ക് ഒരു കഷണം പുട്ട് കൈ കൊണ്ടു പൊടിച്ച് ഇട്ട് കൊടുത്ത് കൊടുക്കാം, പഴവുമായി മിക്സ് ആക്കി അതിലേക്കു കോണ്‌ഫ്ലവറും അൽപ്പം മൈദ കൂടി ചേർത്ത് മിക്സ് ചെയ്തു ഒരു ടീസ്പൂൺ റവ ചേർത്ത് നല്ലപോലെ കുഴച്ച് ചപ്പാത്തി മാവിന്റെ പോലെ ആക്കി വയ്ക്കാം. എന്നിട്ട് അതിൽ നിന്ന് ചെറിയ ഉരുള എടുത്തു എണ്ണയിൽ ഇട്ട് ഫ്രൈ ആക്കി, നല്ല കളർ ആകുമ്പോൾ എടുത്തു മാറ്റുകയാണ് വേണ്ടത്. ഇത് നല്ല സ്വീറ്റ് ആയിട്ടുള്ള ഒരു തട്ടിക്കൂട്ട് സ്നാക്ക് എന്ന് വേണം പറയാൻ, എന്നിരുന്നാലും നല്ല രുചികരമാണ് വൈകീട്ട് പലഹാരം ഇല്ലെങ്കിൽ ഇത് തന്നെ ആകാം. നിങ്ങള്ക്ക് ഈ റെസിപി ഇഷ്ടപ്പെടാതിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *