ഒന്നു തൊട്ടാൽ പൊടിഞ്ഞു പോകുന്ന രീതിയിൽ സോഫ്റ്റ് ആയിട്ടുള്ള അതുപോലെതന്നെ സ്വാദിഷ്ടമായ പുട്ട്

ഒന്നു തൊട്ടാൽ പൊടിഞ്ഞു പോകുന്ന രീതിയിൽ സോഫ്റ്റ് ആയിട്ടുള്ള അതുപോലെതന്നെ സ്വാദിഷ്ടമായ പുട്ട് പത്തിരി പൊടി കൊണ്ട് തയ്യാറാക്കാം.

അപ്പോൾ ഇങ്ങനെ ഒരു പുട്ട് തയ്യാറാക്കാനായി ‘ഡബിൾ ഹോഴ്സ്’ എന്ന ബ്രാൻഡിന്റെ അപ്പം, ഇടിയപ്പം, പത്തിരി പൊടി എന്ന പാക്കറ്റ് ഉപയോഗിക്കാം, അതുമല്ലെങ്കിൽ നല്ലപോലെ വറുത്ത അരിപ്പൊടി അരിപ്പ വച്ച് അരിച്ചു നൈസ് ആക്കി എടുത്താൽ മതിയാകും. എന്നിട്ട് അത് ഒരു കപ്പ്(240 ml) ബൗളിലേക്ക് ഇട്ട് കൊടുക്കാം, പിന്നെ കാൽ ടീസ്പൂൺ ഉപ്പ്, 2 ചുവന്നുള്ളി ചെറുതായരിഞ്ഞത്, കാൽ ടീസ്പൂൺ നല്ല ജീരകം എന്നിവ ചേർത്ത് കൈവെച്ച് ഉള്ളി എല്ലാം തിരുമ്മി പൊടിയുമായി നല്ലപോലെ മിക്സ് ചെയ്തെടുക്കണം, അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം വച്ചു പല തവണകളായി ഒഴിച്ച് ഈ പൊടി നനക്കണം, ഇങ്ങനെ മിക്സ് ചെയ്യുമ്പോൾ കട്ടകൾ വരുന്നുണ്ടെങ്കിൽ അത് ഉടച്ചു കൊടുക്കാനും മറക്കരുത്, എന്നിട്ട് ഈ പൊടി എടുത്ത് കയ്യിൽ ഉരുള പിടിക്കാൻ പറ്റുന്ന രീതി ആയിട്ടുണ്ടെങ്കിൽ അതാണ് കറക്റ്റ് പരുവം, അല്ലാതെ ഒരുപാട് വെള്ളം ഒഴിച്ച് ഇത് ആകെ നനച്ചു പുട്ട് ഉണ്ടാക്കാൻ പറ്റാതെ ആക്കരുത്.

അപ്പോൾ അങ്ങനെ ഒരു പരുവം ആയി കഴിഞ്ഞാൽ പുട്ടുകുറ്റിയിൽ ചില്ലിട്ട് കഴിഞ്ഞ് ആദ്യം നാളികേരം ചിരവി ഒരു ലയർ ഇടാം, അതിനു മുകളിൽ പുട്ടുപൊടി, അതിനുമുകളിലായി വീണ്ടും നാളികേരം ചിരവിയത് അങ്ങനെ ഇട്ട് നിറച്ച് പുട്ടുകുറ്റി അടയ്ക്കാവുന്നതാണ്. ശേഷം ഒരു കുക്കറിൽ വെള്ളമൊഴിച്ചു അത് തിളച്ചു വരുമ്പോൾ കുക്കർ അടച്ച് അതിനുമുകളിലായി പുട്ടുകുറ്റി വച്ച് കൊടുക്കാം, എന്നിട്ട് കുറ്റിയുടെ മുകളിലൂടെ നല്ലപോലെ ആവി വരുന്ന സമയം മാത്രമേ തീ ഓഫ് ചെയ്യാൻ പാടുള്ളൂ.

അതിനുശേഷം നല്ല സോഫ്റ്റ് പുട്ട് ഒരു പ്ലേറ്റിലേക്ക് കുത്തി ഇടാവുന്നതാണ്, അപ്പോൾ നല്ല സോഫ്റ്റ് പുട്ട് തയ്യാറായിരിക്കും, ഇത് ചിക്കൻ കറിയുടെയും, കടല കറിയുടെയും ഒക്കെ കൂടെ കഴിക്കാൻ അടിപൊളി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *