അൽപ്പം ബിരിയാണി റൈസ് ഉണ്ടെങ്കിൽ കുറഞ്ഞ ചേരുവകളിൽ വളരെ പെട്ടെന്ന് തന്നെ ഒരു പുലാവ് തയ്യാർ

അൽപ്പം ബിരിയാണി റൈസ് ഉണ്ടെങ്കിൽ കുറഞ്ഞ ചേരുവകളിൽ വളരെ പെട്ടെന്ന് തന്നെ ഒരു പുലാവ് തയ്യാറാക്കാം.

പല ആളുകൾക്കും ബിരിയാണിയെക്കാൾ ഇഷ്ടം ഒരുപാട് ചേരുവകളൊന്നും ചേർക്കാത്ത ഫ്രൈഡ്രൈസ് ആയിരിക്കും, അപ്പൊൾ അതിനോട് തന്നെ സാമ്യമുള്ള ഒരു വെജിറ്റബിൾ പുലാവ് ആണ് ഇന്ന് ഉണ്ടാക്കി കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ആണ് ഇത് തയ്യാറാക്കുന്നത് ആയതിനാൽ റൈസ് ഇരിപ്പുണ്ടെങ്കിൽ ആർക്കും പെട്ടെന്ന് തയ്യാറാക്കാം.

ഇതിനായി ആവശ്യമുള്ളത് ഒരു ഗ്ലാസ് ബിരിയാണി അരി, ഒരു ടേബിൾ സ്പൂൺ നെയ്യ്, ഒരു തക്കൊലം, ചെറിയ പീസ് പട്ട, രണ്ട് ഗ്രാമ്പൂ, ഒരു ഏലക്ക, ഒരു മീഡിയം സൈസ് സവാള, ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് അഥവാ പേസ്റ്റ്, 2 പച്ചമുളക്, കാൽക്കപ്പ് ബീൻസ്, കാൽക്കപ്പ് ക്യാരറ്റ് പിന്നെ താല്പര്യമുള്ള വെജിറ്റബിൾസ് എല്ലാം ചേർത്തു കൊടുക്കാം, പിന്നെ ആവശ്യത്തിനു വെള്ളം, ഉപ്പ് എന്നിവയാണ് വേണ്ടത്.

എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉള്ളതാണ്. അതിനാൽ പെട്ടെന്ന് തന്നെ തയ്യാറാക്കാം ഇതൊരു വെജിറ്റബിൾ പുലാവ് ആണ് എന്നാൽ ചിക്കൻ കറി ഉണ്ടെങ്കിൽ ഇതിൻറെ കൂടെ അടിപൊളി രുചിയയിരിക്കും.

ഇത് തയ്യാറാക്കുന്ന രീതി വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു. കടപ്പാട്: Cooking with Sree.

Leave a Reply

Your email address will not be published. Required fields are marked *