പാൽ, മുട്ട, പഞ്ചസാര ഉണ്ടെങ്കിൽ തന്നെ ഒരുഗ്രൻ പുഡ്ഡിംഗ് റെഡിയാക്കാം, ഈസി റെസിപ്പി

പാലും, മുട്ടയും, പഞ്ചസാരയും ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഒരു ടേസ്റ്റി പുഡ്ഡിംഗ് തയ്യാറാക്കാം.

ഇതിനായി മിക്സിയുടെ വലിയ ജാറിലേക്ക് അഞ്ച് മുട്ട പൊട്ടിച്ചൊഴിച്ച് 5 സെക്കൻഡ് നേരം അടിച്ചെടുക്കാം, ശേഷം അതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് വീണ്ടും 5 സെക്കൻഡ് അടിച്ചെടുക്കാം, അതിനുശേഷം അതിലേക്ക് ഒന്നര കപ്പ് പാല്, പിന്നെ മുട്ടയുടെ മണം താല്പര്യമില്ലാത്തവർക്ക് കാൽടീസ്പൂൺ വാനില എസ്സൻസ്/ഏലക്ക പൊടി ചേർത്ത് വീണ്ടും 10 സെക്കൻഡ് നല്ലപോലെ അടിച്ചെടുക്കാം.

പിന്നെ കളർ കിട്ടാനായി അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയിൽ നിന്ന് അടിച്ചു വച്ചിരിക്കുന്ന മിക്സ് ഒഴിച്ച് കലക്കി വീണ്ടും അതിലേക്ക് തന്നെ ഒഴിച്ച് ഒരു പത്ത് സെക്കൻഡ് കൂടി മിക്സ് ചെയ്തു വെക്കാം. ശേഷം ഒരു ചായപ്പാത്രം പോലെയുള്ള ഒരു പാത്രത്തിൽ നെയ്യ്/ബട്ടർ തടവി അടിച്ചു വച്ചിരിക്കുന്ന മിക്സ് അതിലേക്ക് ഒഴിച്ച് ഒരു അലുമിനിയം പേപ്പർ അല്ലെങ്കിൽ കറക്റ്റ് ആയി നിൽക്കുന്ന ഒരു മൂടി ഉണ്ടെങ്കിൽ അത് വച്ച് മൂടാം.

ശേഷം ഇഡലി ചെമ്പിൽ വെള്ളം വെച്ച് ഇത് നല്ലപോലെ തിളച്ച് ആവി വരുന്ന സമയം അതിൽ തട്ട് ഇറക്കിവെച്ച് അതിനുമുകളിലായി ചായപ്പാത്രം വച്ച് 35 മിനിറ്റ് മുതൽ 45 വരെ മീഡിയം തീയിൽ കുറച്ചുയി തീവെച്ച് ആവി കയറ്റി എടുക്കണം.

35 മിനിറ്റ് കഴിയുമ്പോൾ ഇടയ്ക്കൊന്നു തുറന്നു വെന്ത് എന്ന് ഉണ്ടെങ്കിൽ അപ്പോൾ തന്നെ എടുക്കാവുന്നതാണ്, പിന്നെ ചെമ്പിലെ വെള്ളം വറ്റിയിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് ഇടയ്ക്ക് തുറന്നു വെള്ളം ഒഴിച്ചു കൊടുക്കാൻ മറക്കരുത്.

എന്നിട്ട് ഇത് പുറത്തേക്കെടുത്തു നല്ലപോലെ ചൂടാറിയതിനു ശേഷം മാത്രം ഒരു പ്ലേറ്റിലേക്ക് മാറ്റി വേണമെങ്കിൽ അതിനുമുകളിലായി നട്സ് വിതറി ഈ സ്വാദുള്ള പുഡിങ് തയ്യാറാക്കുന്നതാണ്. ഇത് ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാം. കടപ്പാട്: Mums Daily.

You may also like...

Leave a Reply

Your email address will not be published. Required fields are marked *