ഹോട്ടലിൽ നിന്നും ലഭിക്കുന്ന രീതിയിൽ രുചികരമായ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്ന വിധം

അപ്പോൾ ഈ ചെമ്മീൻ റോസ്റ്റും ചോറും കൂടി ഒരു പിടി പിടിച്ചാലോ. എന്നാ പിന്നെ വൈകണ്ട ഇന്ന് തന്നെ മേടിച്ചോളൂ ഒരുകിലോ ചെമ്മീൻ ഇനി നമുക്ക് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.അതിനായി ഒരു കിലോ ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി അതിൽ ഉപ്പും മഞ്ഞളും മുളകുപൊടിയും കുറച്ചു വെള്ളവും ഒഴിച്ച് വേവിച്ചെടുക്കണം.ഈ വെള്ളം നല്ലപോലെ വറ്റിച്ച് വേണം നമ്മൾ എടുക്കാൻ അതുകൊണ്ട് തന്നെ അധികം വെള്ളം ഒഴിക്കാൻ പാടില്ല. ഇനി ഒരു കടായി എടുത്തു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിൽ കടുക് പൊട്ടിക്കുക കടുക് പൊട്ടി വരുമ്പോൾ ചതച്ച ഇഞ്ചി വെളുത്തുള്ളി മാറി തുടങ്ങുമ്പോൾ ചതച്ചു വെച്ച കുഞ്ഞുള്ളി ചേർക്കണം ഒന്നും കരിയാൻ പാടില്ല കേട്ടോ.

ഇനി പച്ചമുളക് ,ചതച്ച കുരുമുളക് പുറകെ സവാള പിന്നെ കറിവേപ്പില എല്ലാംകൂടെ മൂത്ത് വരുമ്പോൾ കുറച്ച് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എല്ലാം ചേർക്കുക. അതിൻറെ പച്ച മണം മാറുമ്പോൾ തക്കാളി ഇട്ടു കൊടുക്കണം തക്കാളി ഒന്ന് അലിഞ്ഞ് വരുമ്പോ ഉപ്പും ഒരു രുചിക്ക് ഒരു നുള്ളു പഞ്ചസാരയും ചേർത്ത് കൊടുക്കണം. ഇനി എണ്ണ ഒന്ന് തെളിഞ്ഞു വരുമ്പോൾ നമ്മൾ വേവിച്ചു വെച്ച ചെമ്മീൻ ഇട്ടു കൊടുക്കണം ഇനി ഈ ചെമ്മീനും ഗ്രവിയും എല്ലാം കൂടെ ഒന്ന് പിടിച്ചു വരുമ്പോൾ നമ്മുടെ ചെമ്മീൻ റോസ്റ്റ് റെഡി . ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ നിങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കണ്ടു നോക്കു.

Leave a Reply

Your email address will not be published. Required fields are marked *