നല്ല ബീഫ് റോസ്റ്റ് ചെയ്തതുപോലെതന്നെ ഉരുളക്കിഴങ്ങ് വെച്ച് ഒരു റോസ്റ്റ് തയ്യാറാക്കാം, നാടൻ

നല്ല ബീഫ് റോസ്റ്റ് ചെയ്തതുപോലെതന്നെ ഉരുളക്കിഴങ്ങ് വെച്ച് ഒരു റോസ്റ്റ് തയ്യാറാക്കാം, തീർച്ചയായും ബീഫ് റോസ്റ്റിന്റെ ടേസ്റ്റ് തന്നെയായിരിക്കും ഇത് തയ്യാറാക്കി വരുമ്പോൾ ഉണ്ടാവുക.

അപ്പോൾ ഇത് തയ്യറാക്കാനായി മീഡിയം സൈസ് 4 ഉരുളക്കിഴങ്ങ് കഷണങ്ങൾ ആയിട്ട് നുറുക്കി എടുക്കണം, എന്നിട്ട് ഒരു ചട്ടി അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം, ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടി വരുമ്പോൾ അതിലേക്ക് ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത് ചേർത്തു വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി,ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒന്നര ടീസ്പൂൺ മുളക് പൊടി ഇട്ടു മിക്സ് ചെയ്തു പച്ചമണം മാറി കഴിയുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങ് ഇടാം, ഒപ്പം ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ടു നല്ലപോലെ മസാലയുടെ മിക്സ് ചെയ്യണം. ഒരു തണ്ട് കറിവേപ്പില കൂടി മുകളിൽ ആയിട്ട് മിക്സ് ചെയ്തു അടച്ച് ചെറുതീയിൽ തന്നെ വേവിക്കണം, വെള്ളം ചേർക്കാത്തതുകൊണ്ടുതന്നെ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് ചെറുതീയിൽ തന്നെ ഇടണം ഒപ്പം ഇടക്കെ ഇളക്കി കൊടുക്കാനും മറക്കരുത്.

10, 12 മണിക്ക് ശേഷം കഴിഞ്ഞ അത് തുറന്ന് പകുതി വെന്ത ഉരുളക്കിഴങ്ങിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യാം, അതിനുശേഷം മൂന്നാലു മിനിറ്റുനേരം മുടിയിട്ട് വീണ്ടും വേവിക്കാവുന്നതാണ്. അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് ബ്രൗൺ കളർ ആയി വരുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്ത് റോസ്റ്റ് എടുത്തു മാറ്റാവുന്നതാണ്.

വീട്ടിൽ പ്രത്യേകിച്ചൊരു കറിയുമില്ലെങ്കിൽ പെട്ടെന്ന് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി കറി തന്നെയാണ് ഇത്, പിന്നെ അധികം എരിവ് താൽപര്യമില്ലാത്തവർ മുളകുപൊടിയുടെ അളവ് കുറയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *