ഉരുളക്കിഴങ്ങും പച്ചരിയും ഉണ്ടോ? എങ്കിൽ കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം

പച്ചരിയും ഉരുളങ്കിഴങ്ങും കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും വളരെ രുചികരവുമായിട്ടുള്ള ഒരു സ്നാക്കാണിത് ഇതിൻറ്റെപ്പുറം നല്ല ക്രിസ്പിയും ഉള്ള് നല്ല സോഫ്‌റ്റുംആണ് കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു അടിപൊളി സ്നാക്ക് ആണ് ഇത് തയ്യാറാക്കുന്നതിനായി വെള്ളത്തിലിട്ട് കുതിർത്തെടുത്ത മുക്കാൽ കപ്പ് പച്ചയരിയിലേക്ക് 2 ടേബിൾസ്പൂൺ തൈരും അല്പം വെള്ളവും ചേർത്ത് നല്ല തിക്ക് ആയി അടിച്ചെടുക്കുക.

ഈ മാവിലേക്ക് 2 ഉരുളൻ കിഴങ് വേവിച്ചുടച്ചതും ഒരു സബോള ചെറുതായി അരിഞ്ഞതും 4 പച്ചമുളക് കനംകുറച് അരിഞ്ഞതും ഒരു 8 അല്ലി വെളുത്തുള്ളിയും ഒരു കഷ്ണം ഇഞ്ചിയും കുടി ചതച്ചെടുത്തതും കുറച്ചു മല്ലിയിലയും ഒരു ടീസ്പൂൺ കുരുമുളക് ചതച്ചതും അര ടീസ്പൂൺ കൊത്തുമുളകും കാൽ ടീസ്പൂൺ ബേക്കിങ് പൗഡറും ആവിശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക തയാറാക്കിയെടുത്ത ഈ ബാറ്റർ ചെറിയ ബോൾ ഷേപ്പിൽ ആക്കി ചൂടുള്ള എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.

ഇപ്പോ നമ്മുടെ രുചികരവും ക്രിസ്പിയുമായ റൈസ് പൊട്ടറ്റോ ബോൾസ് തയ്യാറായി ഇത് നമുക് പൊതീന ചട്ട്ണിയുടെയോ കെച്ചപ്പിന്റ്റെയോ കൂടെ സെർവ് ചെയ്യാം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടപെടുന്ന ഒരു ടേസ്റ്റി നാലുമണി പലഹാരം ആണ് ഇത്.. ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *