ചൂട് കട്ടനൊപ്പം ഇതൊരെണ്ണം മതിയെന്നെ, ഉരുളക്കിഴങ്ങും മുട്ടയും ഉണ്ടോ? അസ്സൽ നാടൻ ഐറ്റം

ഉരുളക്കിഴങ്ങും മുട്ടയും കൊണ്ട് നമുക്ക് തയ്യാറാക്കാം ഒരു അടിപൊളി നാല് മണി പലഹാരം.

ഇതിനു വേണ്ടി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ഇട്ടുകൊടുക്കുക, ഒപ്പം രണ്ട് ടേബിൾ സ്പൂൺ ഓയിൽ കാൽ ടീസ്പൂൺ ഉപ്പ് എന്നിവ കൂടി ചേർത്ത് കുറച്ചു കുറച്ചായി വെള്ളമൊഴിച്ചു ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക (ഏകദേശം മുക്കാൽ കപ്പു വെള്ളം ആയിരിക്കും ഇതിനു വേണ്ടി വരുക), ശേഷം മാവ് കുഴച്ച് വലിയൊരു ഉണ്ടയാക്കി വെച്ചതിനു ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ കൂടി ചേർത്ത് കൊടുത്തു വീണ്ടും കുഴച്ചെടുക്കുക. മാവ് തൊട്ടു നോക്കുമ്പോൾ തന്നെ നല്ല സോഫ്റ്റ് പരുവം ആകുമ്പോൾ കുഴക്കുന്നത് നിർത്താം.

ഇനി ഇതിനുള്ളിൽ നിറയ്ക്കുവാൻ വേണ്ടി ഫില്ലിംഗ് തയ്യാറാക്കാൻ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കണം, എന്നിട്ടു അത് ചൂടാകുമ്പോൾ അതിലേക്കു ഒരു ടേബിൾസ്പൂൺ ഇഞ്ചി നുറുക്കിയത്, രണ്ട് ചെറിയ പച്ചമുളക് അരിഞ്ഞത്, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് കുടി ചേർത്ത് നല്ലപോലെ വഴറ്റി കൊടുക്കാം. എന്നിട്ടു ഇത് വഴന്നുവരുമ്പോൾ രണ്ട് മീഡിയം സവാള അരിഞ്ഞത് ഇട്ടു കൊടുക്കാം ഒപ്പം പെട്ടെന്ന് വളർന്നുവരാൻ കാൽടീസ്പൂൺ ഉപ്പ് കൂടി ചേർക്കാം.പിന്നെ സവാള കളർ മാറി നല്ലപോലെ വഴന്നു ഉടഞ്ഞു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി ഒന്നേ കാൾ ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കാം (സാധാ മുളകുപൊടി ആണെങ്കിൽ ഒരു ടീസ്പൂൺ തന്നെ ധാരാളം), ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ മീറ്റ് മസാല ചേർക്കണം (അത് ഇല്ലെങ്കിൽ ചിക്കൻ മസാലയോ ഗരംമസാലയോ ചേർത്താൽ മതിയാകും), പിന്നെ മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി കൂടി ചേർത്ത് നല്ലപോലെ പച്ചമണം മാറുന്നത് വരെ വഴറ്റി കൊടുക്കാം.

ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിയില നുറുക്കിയത് ഇട്ടു ഇളക്കിക്കൊടുക്കുക, ഈ സമയം ഉപ്പു നോക്കി കുറവാണെങ്കിൽ അതിനനുസരിച്ച് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് പ്രധാന ചേരുവയായ ഉരുളക്കിഴങ്ങ് ചെറുതായി കഷണങ്ങളാക്കി നുറുക്കി അതിന്മേൽ ഉപ്പ് ആവശ്യത്തിന് പുരട്ടി ഫ്രൈ ചെയ്തെടുത്തത് വേണം ഇട്ടു കൊടുക്കാൻ (ഒരുപാട് കളർ മാറുന്ന രീതിയിൽ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല, കൂടാതെ നിങ്ങൾക്ക് ഫ്രൈ ചെയ്യാൻ താല്പര്യം ഇല്ലെങ്കിൽ വേവിച്ച് എടുത്താൽ മതിയാകും).

ഉരുളക്കിഴങ്ങിന് ശേഷം അതിൽ ചേർക്കേണ്ടത് നാലു പുഴുങ്ങിയ മുട്ട ചെറുതായി നുറുക്കിയത് ആണ്, അതിനുശേഷം മഞ്ഞക്കരു ഉടഞ്ഞു പോകാത്ത രീതിയിൽ പതിയെ ഇളക്കി മസാലകൾ എല്ലാം യോജിപ്പിച്ച് എടുക്കാം. എന്നിട്ടു ഫ്ളയിം ഓഫ് ചെയ്തു ഇത് ചൂടാറാൻ വേണ്ടി വയ്ക്കാം.

ഈ സമയം നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്ന് ഒരു ഉരുള എടുത്ത് ചപ്പാത്തിക്ക് പരത്തുന്നത് പോലെ വട്ടത്തിൽ പരത്തണം (അത്യാവശ്യം കട്ടിയിൽ വേണം ഇത് പരത്തുവാൻ വല്ലാതെ നൈസായി പോകരുത്), ശേഷം ഇതിൻറെ നടുവിലായി ഫില്ലിങ്സ് രണ്ട് ടീസ്പൂൺ വച്ച് കൊടുക്കാം, എന്നിട്ടു വീഡിയോയിൽ കാണുന്നതുപോലെ വട്ടത്തിന്റെ ഒരു വശത്തു നിന്ന് മാവ് ഞൊറിഞ്ഞു മുഴുവനായി പൊതിയുക അതായത് മാവ് ഒരു കിഴി പോലെ ആക്കുക.

ഇനി ഇതൊന്നു ഫ്രൈ ചെയ്തെടുക്കാൻ ഈ കിഴി പകുതിയോളം മുങ്ങിക്കിടക്കുന്ന രീതിയിൽ ഓയിൽ ഫ്രയിങ് പാനിൽ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ തീ കുറച്ചു വച്ച് വേണം ഓരോ കിഴിയും ഇതിലേക്ക് ഇട്ടു കൊടുക്കാൻ പിന്നീട് എപ്പോഴും തീ ലോ ഫ്ലെയിമിൽ ആയിരിക്കാൻ ശ്രദ്ധിക്കണം. നല്ല പോലെ മുറിഞ്ഞു കിട്ടാൻ വേണ്ടി ഒരു സ്പൂൺ കൊണ്ട് എണ്ണ കുഴിയുടെ മുകളിലേക്ക് കോരിയൊഴിച്ചു കൊടുക്കാവുന്നതാണ്. ഇനി തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ കളർ ആകുന്നത് വരെ മാത്രം ഫ്രൈ ചെയ്തെടുക്കുക ശേഷം നമുക്ക് ഇത് എടുത്തു മാറ്റാവുന്നതാണ്. ഈ ടേസ്റ്റി സ്നാക്ക് സോസിന്റെ കൂടെ കഴിക്കുവാൻ ഏറ്റവും ഉഗ്രൻ ആയിരിക്കും.