നല്ല കിടിലൻ സ്വാദിൽ അപ്പത്തിന് ബേസ്ഡ് കോമ്പിനേഷനായ ഉരുളക്കിഴങ്ങ് വെള്ള സ്റ്റൂ ഉണ്ടാക്കാം

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടെങ്കിൽ നല്ല കിടിലൻ സ്വാദിൽ അപ്പത്തിന് ബേസ്ഡ് കോമ്പിനേഷനായ ഉരുളക്കിഴങ്ങ് വെള്ള സ്റ്റൂ ഉണ്ടാക്കാം. ഇതിനായി പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണയിലേക്ക് പട്ട(1), ഗ്രാമ്പു(3), ഏലയ്ക്ക(2), കുരുമുളക്(10-15 മണി) എന്നിവ ചതച്ചതും, ഇഞ്ചി(ചെറിയ കഷ്ണം) ഇട്ട് മൂപ്പിച്ച്, പച്ചമുളക്(4-5), സവാള(1 വലുത്).

എന്നിവ ചേർത്ത് വാടി വരുമ്പോൾ അതിലേക്ക് 3 കപ്പ് ഉരുളകിഴങ്ങ് ക്യൂബ് പോലെ അരിഞ്ഞത് ചേർത്ത് മിക്സ് ആക്കി കറിവേപ്പില ഇട്ട് ഒന്ന് ഇളക്കി ചെറുതീയിൽ അടിയിൽ പിടിക്കാതെ വാട്ടിഎടുക്കണം. എന്നിട്ട് അതിലേക്ക് ക്യാരറ്റ്(മുക്കാൽ കപ്പ്) ചെറുതായി അരിഞ്ഞതും, പാകത്തിന് ഉപ്പും കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്തു ആവശ്യത്തിനു വെള്ളം ചേർത്ത് കുക്കർ അടച്ചു വെച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കാം, എന്നിട്ട് വിസിൽ എല്ലാം പോയി കുക്കർ തുറന്ന്, അതിലേക്ക് രണ്ടാം പാൽ(1 കപ്പ്) ഒഴിച്ച് വേണമെങ്കിൽ വെള്ളം ചേർത്ത് പിരിഞ്ഞു പോകാതിരിക്കാൻ നല്ലപോലെ ഇളക്കി, തിളച്ചുവരുമ്പോൾ അതിലേക്ക് ഒന്നാം പാൽ ഒഴിച്ച് തിളക്കുന്നതിനു മുൻപായി തീ ഓഫ് ചെയ്തു, അതിനുമുകളിലായി നെയ്യിൽ രണ്ട് ടേബിൾസ്പൂൺ ചെറിയുള്ളി അരിഞ്ഞതും, മൂന്നാലു വറ്റൽ മുളക്, ആവശ്യത്തിന് കറിവേപ്പിലയും കൂടി വറുത്തത് താളിച്ച് ഒഴിച്ച് മിക്സ് ചെയ്യതാൽ കിടിലൻ ഒരു വെള്ള സ്റ്റൂ തയ്യാറാകും.

ഇതെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.