ഒരു ഉരുളക്കിഴങ്ങും ഒരു കാരറ്റും ഉണ്ടെങ്കിൽ ഇപ്പൊൾ ഈ നാലുമണി പലഹാരം ആണ് താരം, കിടിലം ഐറ്റം

ഒരു ഉരുളക്കിഴങ്ങും ഒരു കാരറ്റും ഉണ്ടെങ്കിൽ ഇപ്പൊൾ ഈ നാലുമണി പലഹാരം ആണ് താരം.

ഇതിനായി ഒരു ബൗളിൽ വലിയൊരു ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ച് ഉടച്ചത് ഇട്ടു വെക്കാം, ഒപ്പം അതിലേക്ക് വലുപ്പമുള്ള ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് കൂടി ചേർത്ത് കൊടുക്കണം.

പിന്നെ ഒരു പച്ചമുളക് അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ മല്ലിയില നുറുക്കിയത്, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം (എല്ലാം നല്ലപോലെ കുഴഞ്ഞു കിട്ടണം).

ശേഷം അതിലേക്ക് മൂന്ന് നാല് ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർത്ത് കൊടുക്കുക, അത് ഇല്ലെങ്കിൽ മൈദ അല്ലെങ്കിൽ അരിപ്പൊടി ചേർത്തു കൊടുക്കാം പക്ഷേ ഇവ ചേർക്കുമ്പോൾ എപ്പോഴും ആദ്യം രണ്ട് ടേബിൾസ്പൂൺ ചേർത്തു കൊടുത്തു മാവ് വല്ലാതെ ഡ്രൈ ആയിട്ടില്ലെങ്കിൽ മാത്രം കൂടുതൽ ചേർത്ത് കൊടുത്താൽ മതി.

ശേഷം ഇതെല്ലാം കുഴച്ച് കയ്യിൽ പിടിച്ചു ഉരുള ആക്കാൻ പറ്റുന്ന പരുവം ആകണം ഈ മാവിന്, ശേഷം ഒരു ചപ്പാത്തി പലക എടുത്ത് അതിന്മേൽ കുറച്ച് ഗോതമ്പുപൊടി വിതറി, ഒരു വലിയ ഉരുള പലകയിൽ വെച്ച് ഉരുട്ടി പിന്നെ അതൊരു റോൾ പോലെ പതുക്കെ ചെയ്തു കൊടുത്താൽ നീളത്തിൽ വലിയ ഒരു റോൾ തന്നെ നമുക്ക് കിട്ടും.

ശേഷം ആ വലിയ റോളിൽ നിന്ന് ചെറിയ ചെറിയ കഷ്ണങ്ങളാക്കി നമുക്ക് മുറിച്ച് എടുക്കാം, എന്നിട്ട് മുറിച്ച ഓരോന്നിനെയും സൈഡ് നല്ലപോലെ ഒന്ന് അമർത്തി കൊടുത്തു ഫ്രൈ ചെയ്യാം.

ഫ്രൈ ചെയ്യാനായി ഒരു കടായി അടുപ്പത്ത് വച്ച് അതിലേക്ക് അത്യാവശ്യം ഫ്രൈ ചെയ്യാനുള്ള സൺഫ്ലവർ ഓയിൽ ഒഴിച്ച്, ചൂടാകുമ്പോൾ ഇത് ഓരോന്നായി ഇട്ട് കൊടുക്കാം, എന്നിട്ട് മീഡിയം ഫ്ലെയിമിൽ എല്ലാ സൈഡും ഒന്ന് ഫ്രൈ ആയാൽ പെട്ടെന്ന് തന്നെ അത് എടുത്തു മാറ്റാവുന്നതാണ്. ചെറിയൊരു കളറും മാത്രം മാറി കിട്ടിയാൽ മതി കൂടുതൽ നേരം ഫ്രൈ ചെയ്യേണ്ട ആവശ്യമില്ല, ശേഷം ഇത് സോസിനോപ്പം ഒക്കെ കൂട്ടി കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *