ചിക്കൻ സിക്സ്റ്റി ഫൈവിന്റെ അതെ ടേസ്റ്റിൽ ഉരുളക്കിഴങ്ങു കൊണ്ട് ഒരു വൈകുന്നേര പലഹാരം സെറ്റ്

ചിക്കൻ സിക്സ്റ്റി ഫൈവിന്റെ അതെ ടേസ്റ്റിൽ ഉരുളക്കിഴങ്ങു കൊണ്ട് നല്ല അടിപൊളി ഒരു വൈകുന്നേര പലഹാരം തയ്യാറാക്കാം.

ഇത് തയ്യാറാക്കാനായി മൂന്നു വലിയ ഉരുളക്കിഴങ്ങ് പുഴുങ്ങി കഴിഞ്ഞ് അതിന്റെ ചൂടാറിയതിനു ശേഷം ഗ്രേറ്റ് ചെയ്തു ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം, അതിലേക്ക് രണ്ട് ടേബിൾസ്പൂൺ മൈദ, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായരിഞ്ഞത്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ട് ടീസ്പൂൺ കശ്മീരി മുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, ആവശ്യത്തിനുള്ള ഉപ്പ്, ഒരു മുട്ട (മുട്ട താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതിയാകും) എന്നിവ ചേർത്ത് കൈ വെച്ച് നല്ലപോലെ മിക്സ് ചെയ്യണം (വളരെ പതുക്കെ മിക്സ് ചെയ്താൽ മതിയാകും അല്ലെങ്കിൽ ഉരുളക്കിഴങ്ങ് വല്ലാതെ അങ്ങ് പൊടിഞ്ഞു പോകും), ഇതിൽ കുരുമുളക്, ചാട്ട് മസാല എന്നിവ ഇഷ്ടമാണെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്.

മിക്സ് ചെയ്തു കഴിഞ്ഞു കൈയ്യിൽ പച്ചവെള്ളം തടവി ഇതിൽനിന്ന് ചെറിയ ഉരുള എടുത്തു എന്തെങ്കിലും ഒരു ഷേപ്പ് ആക്കി മാറ്റി വയ്ക്കാം, ഇനി ഇത് ഫ്രൈ ചെയ്യുവാനായി ഒരു കടായി അടുപ്പത്തുവച്ച് അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് ഹൈ ഫ്‌ളെയിമിൽ തന്നെ ഇട്ട് ചൂടാക്കി, പിന്നീട് മീഡിയം ഫ്‌ളെയിമിൽ ആക്കി സ്നാക്ക് ഇട്ടുകൊടുക്കാം, എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

ഈ സ്നാക്ക് എങ്ങനെ തന്നെ സോസിന്റെ ഒപ്പം ഒക്കെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്, കുറച്ചുകൂടി ടേസ്റ്റ് കിട്ടാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, ഒരു ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ഇട്ട് ഒന്ന് വഴറ്റി കൊടുക്കാം, അതിലേക്ക് മൂന്ന് വറ്റൽ മുളക് ഇട്ട് ഒന്ന് റോസ്റ്റ് ആയി വരുമ്പോൾ വറത്ത് വെച്ചിരിക്കുന്ന സ്നാക്ക് ഇട്ടുകൊടുത്ത നല്ലപോലെ അതിന്മേൽ എല്ലാം ഒന്ന് പിടിപ്പിക്കാം, പിന്നെ കുറച്ച് സ്പ്രിങ് ഒനിയൻ കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്. ശേഷം ഈ സ്നാക്ക് ഇഷ്ടം പോലെ നമുക്ക് കഴിക്കാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *