പൊറോട്ട കഴിക്കുന്നത് ശരീരത്തിന് വളരെ ദോഷമാണെന്ന് നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ട്, എന്നാൽ ശരിക്കും പൊറോട്ട കഴിക്കുന്നത് കൊണ്ട് എന്താണ് ദോഷം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തെറ്റായ വാർത്തകളിൽ വീണുപോകാതെ ഇതിനെക്കുറിച്ച് അറിയേണ്ടതുണ്ട്.
മലയാളികൾക്ക് ഏറെപ്പേർക്കും ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ് പൊറോട്ട, പൊറോട്ടയും മുട്ടക്കറിയും, പൊറോട്ടയും ബീഫും, പൊറോട്ടയും ചിക്കനും, കൊത്തുപൊറോട്ട അങ്ങനെ ഒരുപാട് വെറൈറ്റികൾ ഉണ്ടല്ലോ., പലരും പറയും ഇവ കഴിച്ചിട്ടുണ്ടെങ്കിൽ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന്, ഇങ്ങനെ കേട്ട് ഓരോ തവണ പൊറോട്ട വാങ്ങി കഴിക്കുമ്പോൾ ആ ഒരു ഡയലോഗ് നമുക്ക് ഓർമ്മവരും, അല്ലാതെയും വളരെ ആസ്വദിച്ചു പൊറോട്ട കഴിക്കുന്നവരും ഉണ്ട് എന്നാലും പൊറോട്ട എന്നുപറയുമ്പോൾ ശരീരത്തിന് അത്ര നല്ലതല്ല എന്ന് പറയുന്നതായിരിക്കും ഏറെപേരും.
ശരിക്കും എന്തുകൊണ്ടാണ് പൊറോട്ട അത്ര നല്ലതല്ല എന്ന് പറയുന്നതെന്ന് അനേഷിക്കുമ്പോൾ, മൈദ കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ടാണെന്നു പലരും പറയാറുണ്ട്, എന്നാൽ മൈദ കൊണ്ടുണ്ടാക്കുന്ന എത്ര പലഹാരങ്ങളും മറ്റും നമ്മൾ യാതൊരു മടിയും കൂടാതെ കഴിക്കാറുണ്ട്, ബിസ്ക്കറ്റ്, പഴംപൊരി എന്നിവയൊക്കെ മൈദ കൊണ്ടാണ് ഉണ്ടാക്കുന്നത്, ഇതിനൊന്നുമില്ലാത്ത പ്രശ്നം പൊറോട്ടയ്ക്ക് എന്താണെന്ന് ശരിക്കും ആലോചിച്ചിട്ടുണ്ടോ..?
സത്യം പറഞ്ഞിട്ടുണ്ടെങ്കിൽ പൊറോട്ട പറ്റി കൂടുതൽ പേരും പറയുന്നത് തെറ്റ് തന്നെയാണ്, ഇത് അത്രക്ക് വില്ലൻ ഒന്നുമല്ല, നല്ല രീതിക്ക് കഴിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ ശരീരത്തിനും മനസ്സിനും ഒന്നും ഈ പറയുന്നപോലെ യാതൊരു പ്രശ്നവും ഉണ്ടാകാൻ പോകുന്നില്ല, തെറ്റായ പ്രചരണങ്ങളിൽ വീണുപോകാതെ സത്യാവസ്ഥ മനസ്സിലാക്കി ഇത് കഴിക്കേണ്ട രീതി എങ്ങനെയാണെന്ന് ഒന്ന് അറിഞ്ഞിരിക്കുന്നത് എല്ലാവർക്കും നന്നായിരിക്കും, അത് വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്, ആയതിനാൽ ഇനി പൊറോട്ട ഒട്ടുംതന്നെ പേടിയില്ലാതെ സന്തോഷത്തോടു കൂടി ആസ്വദിച്ച് കഴിക്കാം.