ഇനി പൂരിയുടെ കൂടെ കഴിക്കുവാൻ സ്പെഷ്യൽ കിടിലോൽ കിടിലം പൂരി മസാല തയ്യാറാക്കുന്ന രീതി, അറിവ്

ഇനി പൂരിയുടെ കൂടെ കഴിക്കുവാൻ സ്പെഷ്യൽ പൂരി മസാല തയ്യാറാക്കാം.

സാധാരണ തയ്യാറാക്കുന്ന പൂരിമസാലയിൽ നിന്ന് കുറച്ച് വ്യത്യസ്തമായി മസാല തയ്യാറാക്കാനായി ഒരു കടായി അടുപ്പത്തുവച്ച് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കാം, അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു സ്പൂൺ കടുക്, ഒരു സ്പൂൺ കടലപ്പരിപ്പ്, ഒരു സ്പൂൺ ഉഴുന്നുപരിപ്പ്, ഒരു വറ്റൽ മുളക് കീറിയത് ഇടുക, എന്നിട്ട് മിക്സ് ചെയ്ത് കടുക് ഒക്കെ പൊട്ടി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പെരിഞ്ചീരകം, ഒരു തണ്ട് കറിവേപ്പില, രണ്ട് മീഡിയം സൈസ് സവാള അരിഞ്ഞത്, ചെറിയ കഷണം ഇഞ്ചി നുറുക്കിയത്, 2 പച്ചമുളക് മുറിച്ചത് എന്നിവ ചേർത്തുകൊടുക്കാം, എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ഇട്ട് നല്ലപോലെ വഴറ്റി എടുക്കണം.

അത്യാവശ്യം വഴന്നു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് മിക്സ് ചെയ്യാം, എന്നിട്ട് പച്ചമണം മാറുമ്പോൾ അതിലേക്ക് മൂന്ന് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത് ചേർത്ത് കൊടുക്കാം, എന്നിട്ട് ഇത് മസാലയും ആയി നല്ലപോലെ മിക്സ് ചെയ്തതിനുശേഷം അതിലേക്ക് ഏകദേശം ഒരു കപ്പ് (250ml) വെള്ളം ഒഴിച്ചു കൊടുക്കാം.

ശേഷം നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ കടലമാവ് ചേർത്ത് കലക്കിയത് ഒഴിച്ചു കൊടുക്കണം, കടമാവ് ആണ് മസാലക്ക് സ്വാദ് കൂട്ടുന്ന ഒരു രഹസ്യ കൂട്ട്, പക്ഷേ കൂടുതൽ കടലമാവ് ചേർക്കരുത്. ഹോട്ടലിൽ ഒക്കെ ഇതുപോലെ കടലമാവ് ചേർത്തിട്ടാണ് പൂരി മസാല തയ്യാറാക്കുന്നത്.എന്നിട്ട് ഇത് തിളച്ച് തുടങ്ങുമ്പോൾ അടച്ചു 4 മിനിറ്റ് വയ്ക്കാവുന്നതാണ്, അതിനുശേഷം തുറന്നു നോക്കുമ്പോൾ മസാല തയ്യാറായിരിക്കും, എന്നിട്ട് വേണമെങ്കിൽ മുകളിൽ കുറച്ച് മല്ലിയില ഇട്ടു കൊടുക്കാവുന്നതാണ്. അപ്പോൾ പെട്ടെന്ന് തന്നെ നല്ല സ്വാദിഷ്ടമായ പൂരിമസാല തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *