എണ്ണ അധികം കുടിക്കാത്ത നാടൻ പഴംപൊരി ഉണ്ടാക്കുന്ന രീതി ഇതാണ്, ഈ സ്പെഷ്യൽ കൂട്ട് അടിപൊളിയാണ്

എണ്ണ അധികം കുടിക്കാത്ത നാടൻ പഴംപൊരി ഉണ്ടാക്കുന്ന രീതി ഇതാണ്.

പഴംപൊരി തയ്യാറാക്കാനായി ബൗളിലേക്ക് ഒരു കപ്പ് മൈദ ഇട്ടു കൊടുക്കാം, പിന്നെ അതിലേക്ക് ഒരു ടേബിൾസ്പൂൺ റവ, ഒരു നുള്ള് മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ്, പഴത്തിന്റെ മധുരം അനുസരിച്ച് ഉള്ള പഞ്ചസാര, പിന്നെ താല്പര്യമുണ്ടെങ്കിൽ ആര സ്പൂൺ ഏലക്കായ പൊടിച്ചതും കൂടി ചേർക്കാം, ശേഷം ഈ മാവിലേക്ക് കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് എടുക്കണം ദോശമാവിൻറെ ഒക്കെ പരുവമാകുമ്പോൾ മിക്സ് ചെയ്യുന്നത് നിർത്താവുന്നതാണ്. അതിനുശേഷം ഒന്നരമണിക്കൂർ കട്ടകൾ ഒന്നുമില്ലാത്ത ഈ മാവ് അടച്ച് മാറ്റിവയ്ക്കാം.

ഈ സമയം മൂന്ന് പഴുത്ത നേന്ത്രപ്പഴം എടുത്ത് അത് പഴംപൊരിക്ക് വേണ്ട രീതിയിൽ ചെറിയ കഷ്ണങ്ങൾ ആയി നീളത്തിൽ മുറിച്ച് എടുക്കാവുന്നതാണ് (എടുത്തിരിക്കുന്ന മാവിന്റെ അളവിന് മാക്സിമം മൂന്ന് നേന്ത്രപഴം ഒക്കെ വച്ചേ പഴംപൊരി ഉണ്ടാക്കാൻ സാധിക്കുകയുള്ളു).

പിന്നെ ഒന്നര മണിക്കൂറിനു ശേഷം മാവെടുത്ത് ഒന്നുകൂടി ഇളക്കി, ഒരു കടായി അടുപ്പത്തുവെച്ച് ഫ്രൈ ചെയ്യാൻ വേണ്ടിയുള്ള അത്രയും എണ്ണ (ഏകദേശം മുങ്ങി കിടക്കാവുന്ന എണ്ണ) ഒഴിച്ച് ചൂടാകുമ്പോൾ പഴം മാവിൽ മുക്കി ഇതിലേക്ക് ഇട്ടു കൊടുക്കാം, എന്നിട്ട് പെട്ടെന്ന് തന്നെ അത് പൊന്തി മൊരിഞ്ഞു വരുന്നത് കാണാം, അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ടു നല്ല ഗോൾഡൻ കളർ ആകുമ്പോൾ എടുത്തു മാറ്റാവുന്നതാണ്. ഈ രീതിയിൽ തന്നെ എല്ലാ പഴവും ചെയ്തെടുത്താൽ നല്ല സ്വാദിഷ്ടമായ ക്രിസ്പി ആയിട്ടുള്ള പഴംപൊരി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *