വൈകീട്ട് ചായക്കൊപ്പം കഴിക്കുവാനായി ചായക്കടയിലെ താരമായ കിടിലൻ പഴം വട തയ്യാറാക്കാം, അറിവ് നേടാം

വൈകീട്ട് ചായക്കൊപ്പം കഴിക്കുവാനായി ചായക്കടയിലെ താരമായ കിടിലൻ പഴം വട തയ്യാറാക്കാം. ഇതിനായി വലിയ ജാറിലേക്ക് അത്യാവശ്യം വലിപ്പമുള്ള പഴുത്ത പഴം മുറിച്ചിടാം, ഒപ്പം കാൽകപ്പ് അല്ലെങ്കിൽ മധുരത്തിനനുസരിച്ച് പഞ്ചസാര, രണ്ട് ഏലക്ക, ഒരു നുള്ള് ജീരകം പൊടിച്ചത് എന്നിവ ഇട്ട് ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കണം. എന്നിട്ട് അത് ബൗളിലേക്ക് മാറ്റി അതിലേക്ക് കാൽടീസ്പൂൺ ജീരകം.

മുക്കാൽടീസ്പൂൺ എള്ള് (താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതിയാകും) എന്നിട്ട് നല്ലപോലെ ഇളക്കി അതിലേക്ക് മുക്കാൽ കപ്പു ഗോതമ്പുപൊടി മുതൽ ഒരു കപ്പിന് ഇടയിൽ ഗോതമ്പുപൊടിയും കാൽടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് വീണ്ടും മിക്സ് ചെയ്ത് അതിലേക്ക് ഒരു ടേബിൾസ്പൂൺ റവ, ഒരു നുള്ള് ഉപ്പ്, രണ്ടു ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യാം. ഒരു വിധം ഒത്തിരി ലൂസ് അല്ല, എന്നാൽ കട്ടിയും അല്ലാത്ത ഒരു കുഴഞ്ഞ മട്ടിലുള്ള മാവ് ആയിട്ട് കിട്ടും, എന്നിട്ടത്‌ ഒരു മണിക്കൂർ മാറ്റിവയ്ക്കുമ്പോൾ കുറച്ചു ഡ്രൈ ആകും. ശേഷം അത് കുഴച്ചു തണുത്ത വെള്ളം കയ്യിൽ നനച്ചു, അതിൽ നിന്ന് മാവെടുത്ത്‌ ചൂടായ എണ്ണയിലേക്ക് ഇട്ട് കൊടുക്കാം. മീഡിയംതീയിൽ വച്ച് രണ്ട് സൈഡിലും നല്ല ഗോൾഡൺ ബ്രൗൺ നിറമാകുമ്പോൾ എടുത്തു മാറ്റാം.

ഈ വിഭവം നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *