ചായ തിളപ്പിക്കുന്ന നേരം കൊണ്ട് നല്ലൊരു പഴം ഉണ്ട ഉണ്ടാക്കി കഴിക്കാവുന്നതാണ്, അസ്സൽ രുചി

ചായ തിളപ്പിക്കുന്ന നേരം കൊണ്ട് നല്ലൊരു പഴം ഉണ്ട ഉണ്ടാക്കി കഴിക്കാവുന്നതാണ്.

ഇപ്പോഴത്തെ സമയങ്ങളിൽ എപ്പോഴും ബാക്കറിയിൽ പോയി പലഹാരങ്ങൾ വാങ്ങാൻ പറ്റാത്തതുകൊണ്ട് കുട്ടികൾക്കും മറ്റുള്ളവർക്കും എല്ലാം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കേണ്ടിവരും, ആയതിനാൽ പഴം ഇരിപ്പുണ്ടെങ്കിൽ ഒരു കിടിലൻ ഉണ്ട ഉണ്ടാക്കിയാൽ നല്ല രുചിയായിരിക്കും.

ഇത് അരിഉണ്ട പോലെ ഇരിക്കുമെങ്കിലും ഇതിന് ഉപയോഗിക്കുന്നത് പഴം ആയതിനാൽ പഴത്തിൻറെ മധുരവും മറ്റു ചേരുവകളും നാളികേരവും എല്ലാം ചേരുമ്പോൾ ശരിക്കും ഒരു തനിനാടൻ ഉണ്ട കഴിക്കുന്നത് ഫീൽ ആയിരിക്കും.

ഇതിനായി ആവശ്യമുള്ളത് ഒന്നര ടേബിൾ സ്പൂൺ നെയ്യ്, അഥവാ വെളിച്ചെണ്ണ, അര കപ്പ് പഞ്ചസാര, അര കപ്പ് തേങ്ങ ചിരവിയത്, രണ്ട് നേന്ത്രപ്പഴം, അര ടീസ്പൂൺ ഏലക്കായ പൊടി, കാൽക്കപ്പ് ബ്രെഡ് പൊടിച്ചത്, പിന്നെ കപ്പലണ്ടി ഉണ്ടെങ്കിൽ ചേർക്കാം, എന്നിവ മാത്രം മതി.

എല്ലാം നമ്മുടെ വീട്ടിലുള്ള സംഭവങ്ങൾ തന്നെയാണ്, ആയതിനാൽ കിടിലൻ ബനാന ബോൾസ് ഇഷ്ടപ്പെടുമെന്ന് കരുതുന്നു, തയ്യാറാക്കുന്ന രീതി വ്യക്തമാണ്. കടപ്പാട്: Amis yummy treats.

Leave a Reply

Your email address will not be published. Required fields are marked *