പഴവും തേങ്ങയും വീട്ടിൽ ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് അറിയാം

പഴവും തേങ്ങയും വീട്ടിൽ ഉണ്ടെങ്കിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് പരിചയപ്പെടുത്തുന്നു.

പഴവും നാളികേരവും എല്ലാം നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്നതിനാൽ വൈകുന്നേരങ്ങളിൽ എന്തെങ്കിലും പലഹാരം ഉണ്ടാക്കണം എന്ന് തോന്നിയാൽ ഈ രീതിയിൽ ഒരു വെറൈറ്റി പലഹാരം ഉണ്ടാക്കാം, സാധാരണ നാടൻ രീതിയിൽ അട ഉണ്ടാക്കുന്നതുപോലെ അല്ലെങ്കിൽ തേങ്ങാ ബൺ ഉണ്ടാക്കുന്നത് പോലെ പഴവും നാളികേരവും വച്ചിട്ടുള്ള സ്വാദുള്ള വിഭവമാണ് തയാറാക്കുന്നത്.

അപ്പോൾ വീട്ടിൽ പഴം ചിലവാകാതെ വരുമ്പോൾ ഇതുപോലെ ഒക്കെ ഉണ്ടാക്കി വീട്ടിലുള്ളവർക്ക് കൊടുത്തിട്ടുണ്ടെങ്കിൽ എളുപ്പം പ്ലേറ്റ് കാലിയാകും, അത്ര രുചിയാണ് ഈ ബൺ പോലെയുള്ള വിഭവത്തിനു.

ഇതിനായി ആവശ്യമുള്ളത് ഒരു ടേബിൾസ്പൂൺ നെയ്യ്, ഒരു കപ്പ് തേങ്ങ ചിരവിയത്, പിന്നെ വേണമെങ്കിൽ അണ്ടിപരിപ്പും ഉണക്കമുന്തിരിയും, മധുരത്തിന് ആവശ്യമായ പഞ്ചസാര നല്ല പഴുത്ത 4 നേന്ത്രപ്പഴം, രണ്ടു കോഴിമുട്ട, ഒരു ടേബിൾസ്പൂൺ പാൽപ്പൊടി അഥവാ പാല് എന്നിവയാണ്.

എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു, തയ്യാറാക്കുന്ന രീതി വിഡിയോയിൽ കാണിക്കുന്നു. കടപ്പാട്: She Book.

Leave a Reply

Your email address will not be published. Required fields are marked *